കായികം

അഭിഷേകും എയ്ഡനും 'ഉദിച്ചുയര്‍ന്നു'; ഗുജറാത്തിന് ജയിക്കാന്‍ വേണ്ടത് 196 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 196 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഗുജറാത്ത് ഹൈദരഹബാദിനെ ബാറ്റിങിന് അയക്കുകയായിരുന്നു.
അഭിഷേക് ശര്‍മ (65), എയ്ഡന്‍ മാര്‍ക്രം (56) ശശാങ്ക് സിംഗ് (6 പന്തില്‍ 25) എന്നിവരുടെ ഇന്നിംഗ്‌സാണ്  രാജസ്ഥാന് തുണയായത്.  ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു. 

മോശം തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. ആദ്യ അഞ്ച് ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ ഹൈദരാബാദിന് നഷ്ടമായി. കെയ്ന്‍ വില്യംസണെ (5) ഷമി ബൗള്‍ഡാക്കി. അഞ്ചാം ഓവറില്‍ രാഹുല്‍ ത്രിപാഠി (16) ഷമിയുടെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയും ചെയ്തു. പിന്നീട് മാര്‍ക്രം അഭിഷേക് കൂട്ടുകെട്ടാണ് ഹൈദരാബാദിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 96 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഭിഷേകിനെ ബൗള്‍ഡാക്കി അല്‍സാരി ജോസഫ് ഗുജറാത്തിന് ബ്രേക്ക് ത്രൂ നല്‍കി. 

ആറ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്‌സ്. നിക്കോളാസ് പുരാന്‍ (3) വന്നത് പോലെ മടങ്ങി. ഷമിയുടെ മൂന്നാം വിക്കറ്റായിരുന്നു അത്. പതിനെട്ടാം ഓവറില്‍ മാര്‍ക്രം മടങ്ങിയോതെ പ്രതീക്ഷിച്ച സ്‌കോര്‍ നേടാന്‍ ഹൈദരാബാദിനായില്ല. 40 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ക്രമിന്റെ ഇന്നിംഗ്‌സ്. വാഷിംഗ്ടണ്‍ സുന്ദര്‍ (3) റണ്ണൗട്ടായി. ശശാങ്ക് സിംഗ് (25), മാര്‍കോ ജാന്‍സന്‍ (8) പുറത്താവാതെ നിന്നു. ലോക്കി ഫെര്‍ഗൂസണിന്റെ അവസാന ഓവരില്‍ നാല് സിക്‌സുകളാണ് ഇരുവരും നേടിയത്. ഇതില്‍ മൂന്നും ശശാങ്കിന്റെ വകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും