കായികം

ഹിന്ദുവായതിന്റെ പേരില്‍ ദ്രോഹിച്ചു, അഫ്രീദി നുണയനും വ്യക്തിത്വമില്ലാത്തവനുമാണ്; ആഞ്ഞടിച്ച് പാക് താരം

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: മതത്തിന്റെ പേരില്‍ പാക് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി തന്നെ ഉപദ്രവിച്ചിരുന്നതായി ഡാനിഷ് കനേരിയ. വ്യക്തിത്വമില്ലാത്തവനും നുണയനുമാണ് അഫ്രീദി എന്നും കനേരിയ ആരോപിച്ചു. 

പാക് ടീമിന്റെ ഭാഗമായിരുന്ന സമയം ഞാന്‍ നേരിട്ട വിവേചനത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചത് അക്തറാണ്. അതിന് അക്തറിന് നന്ദി. എന്നാല്‍ സഹതാരങ്ങളില്‍ നിന്നും മറ്റും കടുത്ത സമ്മര്‍ദം ഉണ്ടായതോടെ അക്തറും എനിക്ക് വേണ്ടി സംസാരിക്കാതെയായി, കനേരിയ പറയുന്നു. 

അക്തര്‍ അന്ന് വെളിപ്പെടുത്തിയ എല്ലാം സത്യമാണ്

എന്നാല്‍ അക്തര്‍ അന്ന് വെളിപ്പെടുത്തിയ എല്ലാം സത്യമാണ്. എന്നെ എപ്പോഴും താഴ്ത്തിക്കെട്ടനാണ് അഫ്രീദി ശ്രമിച്ചത്. എന്നെ ഗ്രൗണ്ടിലിറക്കാന്‍ അഫ്രീദിക്ക് ഒരു താത്പര്യവും ഉണ്ടായില്ല. സ്ഥിരമായി എന്നെ ബെഞ്ചിലിരുത്തി, കനേരിയ പറയുന്നു. 

നുണയനും ചതിയനുമാണ് അഫ്രീദി. എന്നാല്‍ ആ സമയവും എന്റെ ശ്രദ്ധ ക്രിക്കറ്റില്‍ മാത്രമാണ് ഉണ്ടായത്. മറ്റ് കാര്യങ്ങളെല്ലാം ഞാന്‍ അവഗണിച്ചു. എന്നാല്‍ സഹതാരങ്ങളുടെ പക്കല്‍ പോയി അവരെ എനിക്ക് എതിരെ തിരിക്കാനാണ് അഫ്രീദി ശ്രമിച്ചത്. ഞാന്‍ മികവ് കാണിക്കുമ്പോള്‍ അഫ്രീദി അതില്‍ അസൂയപ്പെട്ടു. എന്നാല്‍ പാകിസ്ഥാന് വേണ്ടി കളിക്കാനായതില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് താനെന്നും കനേരിയ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണം'

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

'ആരാധകരെ ഇതിലെ, സൗജന്യ ടാറ്റു പതിക്കാം!'- ചരിത്ര നേട്ടത്തിന്റെ സ്മരണയ്ക്ക് ലെവര്‍കൂസന്റെ 'ഓഫര്‍'

11 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍, ഛത്തീസ്ഗഢില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

സംസ്ഥാനത്തെ ആശുപത്രികളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന, കണ്ടെത്തിയത് 1,810 നിയമലംഘനങ്ങള്‍