കായികം

ഡീപ് സ്‌ക്വയറില്‍ നിന്ന് തകര്‍പ്പന്‍ ഡയറക്ട് ഹിറ്റ്; ഞെട്ടിച്ച് ബെയര്‍‌സ്റ്റോ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്‌ എതിരായ കളിയില്‍ തകര്‍പ്പന്‍ റണ്‍ഔട്ടുമായി ജോണി ബെയര്‍സ്‌റ്റോ. വിക്കറ്റിന് പിന്നില്‍ ഗ്ലൗസ് അണിഞ്ഞ് നിന്നായിരുന്നില്ല അത്. ഡീപ്പ് സ്‌ക്വയറില്‍ നിന്ന് ഡയറക്ട് ഹിറ്റോടെ ദീപക് ഹൂഡയെ ഡ്രസ്സിങ് റൂമിലേക്ക് തിരികെ കയറ്റി ബെയര്‍‌സ്റ്റോ. 

ലഖ്‌നൗ ഇന്നിങ്‌സിന്റെ 14ാം ഓവറിലാണ് സംഭവം. അര്‍ഷ്ദീപ് സിങ്ങിന്റെ ഡെലിവറിയില്‍ ലെഗ് സൈഡിലേക്ക് ക്രുനാല്‍ പാണ്ഡ്യ പുള്‍ ചെയ്തു. ഇവിടെ ബെയര്‍‌സ്റ്റോയുടെ കൈകളിലേക്കാണ് പന്ത് എത്തിയത്. രണ്ടാമത്തെ റണ്‍സിനായി ഹൂഡയും ക്രുനാലും ഓടി. എന്നാല്‍ ബൗണ്ടറി ലൈനിന് സമീപം നിന്നുള്ള ബെയര്‍‌സ്റ്റോയുടെ ത്രോ നേരെ വന്ന് സ്റ്റംപ് ഇളക്കി. 

28 പന്തില്‍ നിന്ന് 34 റണ്‍സ് എടുത്ത് നില്‍ക്കെയാണ് ഹൂഡയെ ബെയര്‍‌സ്റ്റോ മടക്കിയത്. ഹൂഡയുടെ വിക്കറ്റ് ഇവിടെ വീണത് ലഖ്‌നൗവിന്റെ താളം തെറ്റിച്ചു. 46 റണ്‍സ് എടുത്ത ഡികോക്ക് കഴിഞ്ഞാല്‍ ലഖ്‌നൗ നിരയിലെ ടോപ് സ്‌കോറര്‍ ഹൂഡയാണ്. 

എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് ആണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് കണ്ടെത്താനായത്. എന്നാല്‍ ചെയ്‌സ് ചെയ്ത് ഇറങ്ങിയ പഞ്ചാബിന്റെ പോരാട്ടം 133ല്‍ അവസാനിച്ചു. 32 റണ്‍സ് നേടിയ ബെയര്‍സ്‌റ്റോയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. മായങ്ക് അഗര്‍വാള്‍ 25 റണ്‍സ് എടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി