കായികം

വീണ്ടും ‘ഡികെ...ഡികെ‘ വിളികൾ; ആരാധകരോട് ബൗണ്ടറി കടന്ന് തർക്കിച്ച് മുരളി വിജയ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുൻ ഇന്ത്യൻ താരം മുരളി വിജയ്യെ വീണ്ടും പ്രകോപിപ്പിച്ച് ആരാധകർ. തമിഴ്നാട് പ്രീമിയർ ലീ​ഗ് മത്സരത്തിനിടെ കഴിഞ്ഞ ​ദിവസം ‘ഡികെ...ഡികെ‘ വിളികളുമായി ആരാധകർ നിറഞ്ഞപ്പോൾ താരം കൈയടിക്കുന്നതും പിന്നാലെ കൈ കൂപ്പുന്നതും വൈറലായി മാറിയിരുന്നു. സമാനമായ സംഭവം വീണ്ടും ആവർത്തിച്ചതോടെയാണ് കഴിഞ്ഞ ദിവസം താരം പ്രകോപിതനായത്. 

മത്സരത്തിനിടെ ആരാധകരുടെ നേർക്കു തർക്കിക്കുന്നതിനായി ബൗണ്ടറി ലൈനിലെ പരസ്യ സ്ക്രീനുകൾ കടന്ന് മുരളി വിജയ് എത്തുന്നതും താരത്തെ സുരക്ഷാ ജീവനക്കാർ പിന്തിരിപ്പിക്കുന്നതുമാണ് പുതിയ വീഡിയോ. താരം ആരാധകരോടു തർക്കിക്കുന്നതും വീഡിയോയിലുണ്ട്.

‘ഡികെ’ വിളികൾ ആവർത്തിച്ചതിനാലാണ് താരം ആരാധകരോടു തർക്കിച്ചതെന്നാണു വിവരം. ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന മുരളി വിജയ് ഇപ്പോൾ തമിഴ്നാട്ടിലെ ആഭ്യന്തര ടി20 ലീഗിലാണു കളിക്കുന്നത്.

2018ൽ പെർത്തിൽ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലാണ് മുരളി വിജയ് ഏറ്റവുമൊടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്. ടിഎൻപിഎല്ലിൽ റൂബി ട്രിച്ചി വാരിയേഴ്സ് ടീമിന്റെ താരമാണ് മുരളി വിജയ്. ക്രിക്കറ്റിൽ നിന്നു ചെറിയ ഇടവേള എടുത്തതാണെന്നും ഇപ്പോൾ തിരിച്ചു വരവിന്റെ പാതയിലാണെന്നും ടിഎൻപിഎൽ മത്സരത്തിനിടെ മുരളി വിജയ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി