കായികം

സെമിയിലെ വിവാദ പെനാല്‍റ്റി ഷൂട്ടൗട്ട്; ഇന്ത്യയോട് ക്ഷമ ചോദിച്ച് രാജ്യാന്തര ഹോക്കി ഫെഡറേഷന്‍

സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: കൗണ്‍ഡൗണ്‍ നടത്തേണ്ട ക്ലോക്കിലെ പിഴവിനെ തുടര്‍ന്ന് ഓസ്‌ട്രേലിയക്ക് വീണ്ടും പെനാല്‍റ്റി കിക്ക് എടുക്കാന്‍ അവസരം നല്‍കിയ സംഭവത്തില്‍ ഇന്ത്യയോട് ക്ഷമ ചോദിച്ച് രാജ്യാന്തര ഹോക്കി ഫെഡറേഷന്‍. സ്‌ട്രോക്ക് പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം കണക്കാക്കേണ്ട ക്ലോക്ക് പ്രവര്‍ത്തിച്ചില്ലെന്ന കാരണം ചൂണ്ടിയാണ് ഓസ്‌ട്രേലിയക്ക് വീണ്ടും അവസരം നല്‍കിയത്. 

കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഹോക്കി സെമി ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0നാണ് ഇന്ത്യന്‍ വനിതകള്‍ വീണത്. ഷൂട്ടൗട്ടിലെ ഓസ്‌ട്രേലിയയുടെ ആദ്യ സ്‌ട്രോക്ക് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സവിത തടഞ്ഞിട്ടു. എന്നാല്‍ കൗണ്‍ഡൗണ്‍ ക്ലോക്ക് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടി മറ്റൊരു അവസരം കൂടി ഓസ്‌ട്രേലിയക്ക് നല്‍കി. ഇതിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. 

രണ്ടാമതും അവസരം ലഭിച്ചതോടെ അംബ്രോസിയ മലോണ്‍ ലക്ഷ്യം കണ്ട് ഓസ്‌ട്രേലിയക്ക് ലീഡ് നല്‍കി. ഷൂട്ടൗട്ട് വിവാദമായതോടെ സംഭവം വിശദമായി പരിശോധിക്കും എന്നാണ് രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പ്രതികരണം.

ഇന്ത്യക്കായി സ്‌ട്രോക്ക് എടുത്ത ലാല്‍റെംസിയാമി, നേഹ, നവ്‌നീത് എന്നിവര്‍ക്ക് ലക്ഷ്യം കാണാനായില്ല. നിശ്ചിത സമയത്ത് 25ാം മിനിറ്റില്‍ ഗോള്‍ നേടിയാണ് ഓസ്‌ട്രേലിയ മുന്‍പിലെത്തിയത്. 49ാം മിനിറ്റില്‍ വന്ദനയിലൂടെ ഇന്ത്യ തിരിച്ചടിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും