കായികം

'സ്വന്തം കാര്യം നോക്കിയാല്‍ മതി, ഞങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ട'; വായടപ്പിച്ച് ഗാവസ്‌കറുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളെ ഐപിഎല്‍ ഷെഡ്യൂള്‍ ബാധിക്കുന്നു എന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ആരോപണത്തിന് സുനില്‍ ഗാവസ്‌കറുടെ മറുപടി. ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ഇടപെടേണ്ടതില്ല എന്നാണ് ഗാവസ്‌കര്‍ പ്രതികരിച്ചത്. 

നിങ്ങള്‍ നിങ്ങളുടെ ക്രിക്കറ്റ് താത്പര്യങ്ങള്‍ നോക്കൂ. ഞങ്ങളുടെ കാര്യങ്ങളില്‍ ദയവായി ഇടപെടരുത്. ഞങ്ങള്‍ എന്ത് ചെയ്യണം എന്ന് നിങ്ങള്‍ പറയേണ്ട. നിങ്ങള്‍ പറയുന്നതിനേക്കാള്‍ മികച്ച നിലയില്‍ ഞങ്ങളുടെ കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യും, ദേശിയ മാധ്യമത്തിലെ തന്റെ കോളത്തിലാണ് ഗാവസ്‌കറിന്റെ പ്രതികരണം. 

മറ്റ് ലീഗുകളിലെ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ സാന്നിധ്യം അപകടകരമാണ് എന്ന മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റിന്റേത് ഉള്‍പ്പെടെയുള്ള പ്രതികരണങ്ങളാണ് ഗാവസ്‌കറിനെ പ്രകോപിപ്പിച്ചത്. രാജ്യാന്തര ടീമുകള്‍ക്ക് ഐപിഎല്‍ ഷെഡ്യൂള്‍ ബുദ്ധിമുട്ടാവുന്ന എന്ന മുറവിളി ഒരിക്കല്‍ കൂടി ഉയരുന്നു. സൗത്ത് ആഫ്രിക്കന്‍ ട്വന്റി20 ലീഗിലേയും യുഎഇ ട്വന്റി20 ലീഗിലേയും വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് പഴയ ശക്തികള്‍ അസ്വസ്ഥരാവുന്നത്, ഗാവസ്‌കര്‍ പറയുന്നു. 

ബിഗ് ബാഷ് ലീഗിന്റെ സമയക്രമം അവര്‍ നിശ്ചയിച്ചതും കളിക്കാരുടെ ലഭ്യത നോക്കിയാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് അവരുടെ രാജ്യാന്തര മത്സരങ്ങള്‍ കളിക്കാത്ത സമയത്താണ് ഹണ്‍ഡ്രഡിനായി മത്സരങ്ങള്‍ ക്രമീകരിച്ചത്. എന്നാല്‍ യുഎഇ, സൗത്ത് ആഫ്രിക്ക ട്വന്റി20 ലീഗുകള്‍ ഇതേ സമയം വരുന്നതോടെ തങ്ങളുടെ കളിക്കാര്‍ ഇവിടേക്ക് പോകുമോ എന്ന അപകടമാണ് ഇവരെ അലട്ടുന്നതെന്നും ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്