കായികം

പോര്‍ച്ചുഗല്ലിന്റെ നെഞ്ച് തുളച്ച സെര്‍ബിയക്കാരന്‍; ലിവര്‍പൂളിനെ വിറപ്പിച്ച് മിത്രോവിച്ചിന്റെ തുടക്കം

സമകാലിക മലയാളം ഡെസ്ക്

ലിവര്‍പൂളിനെ മലര്‍ത്തിയടിച്ച് പ്രീമിയര്‍ ലീഗില്‍ സ്വപ്‌ന തുല്യമായ തുടക്കത്തിലേക്ക് എത്തുമെന്ന് തോന്നിച്ചാണ് ഫുള്‍ഹാം സ്വന്തം തട്ടകത്തില്‍ പന്ത് തട്ടിയത്. എന്നാല്‍ ഡാര്‍വിന്‍ ന്യൂനസിനെ ഇറക്കിയതോടെ ആക്രമണത്തിന്റെ മൂര്‍ച്ചയും വേഗവും കൂട്ടി ലിവര്‍പൂള്‍ രണ്ട് വട്ടം ലീഡ് വഴങ്ങിയിട്ടും സമനില പിടിച്ചു. സമനിലയിലേക്ക്‌ വീണെങ്കിലും ഗോള്‍വേട്ട തുടരും എന്ന് എതിരാളികളെ ഓര്‍മപ്പെടുത്തുകയാണ് ഫുള്‍ഹാമിന്റെ സെര്‍ബിയന്‍ മുന്നേറ്റനിര താരം മിത്രോവിച്ച്. 

പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ മത്സരത്തില്‍ ലിവര്‍പൂളിന്റെ വാന്‍ഡൈക്കിനേയും ക്യാപ്റ്റന്‍ ഹെന്‍ഡേഴ്‌സനും മിത്രോവിച്ചിന് മുന്‍പില്‍
അടിതെറ്റി. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് ലീഗ് ഫുട്‌ബോളില്‍ കളിച്ച ഹെന്‍ഡേഴ്‌സന്‍ 45 ഗോളുകളോടെയാണ് ടോപ് സ്‌കോററായത്. രണ്ടാമതെത്തിയ താരത്തേക്കാള്‍ മിത്രോവിച്ച് കൂടുതല്‍ അടിച്ചത് 16 ഗോളുകള്‍. 

ഫുള്‍ഹാമിന്റെ പ്രീ സീസണിലെ മൂന്ന് മത്സരങ്ങളിലും മിത്രോവിച്ച് വല കുലുക്കി. ലിവര്‍പൂളിന് എതിരെ ഹെഡ്ഡറിലൂടെയാണ് മിത്രോവിച്ച് ആദ്യ ഗോള്‍ നേടിയത്. അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ തലയ്ക്ക് മുകളിലൂടെ പറന്നു കൊണ്ട്. ഇവിടെ 14 ഏരിയല്‍ ചലഞ്ചുകളില്‍ 11ലും മിത്രോവിച്ചാണ് ലിവര്‍പൂളിന് എതിരെ ജയം പിടിച്ചത്. 

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പോര്‍ച്ചുഗല്ലിനെ തകര്‍ത്തെത്തിയതും മിത്രോവിച്ചിന്റെ ഗോളാണ്. 90ാം മിനിറ്റിലാണ് സെര്‍ബിയക്കായി മിത്രോവിച്ച് വല കുലുക്കിയത്. ഇതോടെ പോര്‍ച്ചുഗല്ലിന് ലോകകപ്പ് പ്ലേഓഫ് കളിച്ച് ലോകകപ്പ് യോഗ്യത നേടേണ്ടി വന്നു. പ്രീമിയര്‍ ലീഗ് സീസണിലും ഖത്തര്‍ ലോകകപ്പിലും അപകടം വിതയ്ക്കും എന്ന മുന്നറിയിപ്പ് നല്‍കിയാണ് മിത്രോവിച്ച് കളി തുടരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''