കായികം

കോമൺവെൽത്ത് ഗെയിംസ് സമാപനം: ശരത് കമാലും നിഖാത്ത് സരിനും ഇന്ത്യൻ പതാകയേന്തും  

സമകാലിക മലയാളം ഡെസ്ക്

ബർമിങ്ഹാം: ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമാലും ബോക്‌സിങ് താരം നിഖാത്ത് സരിനും കോമൺവെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തും. 40കാരനായ ശരത് ഗെയിംസിൽ ഇതിനോടകം നാല് മെഡലുകൾ സ്വന്തം പേരിലാക്കിയിട്ടുണ്ട്. സരിൻ വനിതകളുടെ 50 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. 

ഇന്ന് നടക്കുന്ന ടേബിൾ ടെന്നീസ് സിംഗിൾസ് ഫൈനലിൽ ശരത് സ്വർണം നേടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. കളി തോറ്റാലും താരം നാലാം മെഡൽ ഉറപ്പിച്ചുകഴിഞ്ഞു. നേരത്തെ പുരുഷ ടീം, മിക്‌സഡ് ടീം മത്സരങ്ങളിൽ ശരത് സ്വർണം നേടിയിരുന്നു. പുരുഷന്മാരുടെ ഡബിൾസിൽ വെള്ളിയും. 

ബാഡ്മിന്റൺ താരം പിവി സിന്ദുവും പുരുഷ ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിങ്ങുമാണ് ഉത്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍