കായികം

ശിഖര്‍ ധവാന്‍ മുതല്‍ സഞ്ജു സാംസണ്‍ വരെ; ഏഷ്യാ കപ്പ് ടീമില്‍ ഇടം നേടാനാവാതെ പോയവര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ വിരാട് കോഹ് ലിയുടെ തിരിച്ചുവരവാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ അസാന്നിധ്യവും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നു. ഏഷ്യാ കപ്പ് ടീമില്‍ ഇടം നേടാനാവാതെ പോയവരില്‍ ആറ് പ്രധാന താരങ്ങളുണ്ട്.

ശിഖര്‍ ധവാന്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെ ഏഷ്യാ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതാണ് ക്രിക്കറ്റ് ലോകത്ത് കൂടുതല്‍ ചര്‍ച്ചയാവുന്നത്. വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍ എന്നീ താരങ്ങള്‍ മടങ്ങി എത്തിയതോടെയാണ് സഞ്ജുവിന് ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇടം നേടാനാവാതെ പോയത്. 

ബുമ്രയ്ക്കും ഹര്‍ഷല്‍ പട്ടേലിനും പരിക്കേറ്റതിനാല്‍ മുഹമ്മദ് സിറാജ് ഇന്ത്യയുടെ ഏഷ്യാ കപ്പ് സംഘത്തില്‍ ഇടം നേടുമെന്ന വിലയിരുത്തലുകളും ശക്തമായിരുന്നു. എന്നാല്‍ മറ്റ് മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെയാണ് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്. അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ. 

ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസിന് പരമ്പരകളില്‍ മികവ് കാണിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇഷാന്‍ കിഷനും തിരിച്ചടി നേരിട്ടത്. കെ എല്‍ രാഹുല്‍ മടങ്ങി വരുന്നതോടെ രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് വ്യക്തമാണ്. ഐപിഎല്ലില്‍ 400ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടും ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് എത്താന്‍ ധവാന് കഴിയുന്നില്ല. വിന്‍ഡിസിന് എതിരായ ഏകദിനത്തിലും ധവാന്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു

നാ​ഗപട്ടണം എംപി എം സെൽവരാജ് അന്തരിച്ചു

ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു; കണ്ണൂരിൽ അരും കൊല

7 ദിവസം മുൻപ് വിവാഹം, വിരുന്നെത്തിയ വീട്ടുകാർ കണ്ടത് മകളുടെ ദേഹത്തെ മർദനപ്പാടുകൾ; താലി തിരിച്ചുകൊടുത്ത് വേർപിരിഞ്ഞു

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്