കായികം

വീണ്ടും തകര്‍പ്പന്‍ നേട്ടത്തില്‍ മനീഷ കല്യാണ്‍; യുവേഫ ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മനീഷ കല്യാണ്‍. സൈപ്രസ് ചാമ്പ്യന്മാരായ അപോളോന്‍ ലേഡീസിന് വേണ്ടിയാണ് മനീഷ അരങ്ങേറ്റം കുറിച്ചത്. 

കഴിഞ്ഞ മാസമായു 20കാരിയായ മുന്നേറ്റനിര താരത്തെ അപോളോന്‍ ലേഡീസ് സ്വന്തമാക്കിയത്. യുഡബ്ല്യുസിഎല്ലില്‍ അപോളോന്‍ ലേഡീസ് ആദ്യ മത്സരത്തിന് ഇറങ്ങിയപ്പോള്‍ സബ്‌സ്റ്റിറ്റിയൂട്ട് ആയാണ് മനീഷ കളത്തിലിറങ്ങിയത്. 

2019-20 സീസണില്‍ ഗോകുലത്തിന് വേണ്ടി കളിച്ച് മനീഷ് തന്റെ പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചിരുന്നു. ആ വര്‍ഷം എമര്‍ജിങ് പ്ലേയറായതും മനീഷയാണ്. 2021 നവംബറില്‍ ബ്രസീലിന് എതിരായ ഇന്ത്യയുടെ സൗഹൃദ മത്സരത്തിലും മനീഷ കളിച്ചു. 

കരുത്തരായ ബ്രസീലിന് എതിരെ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായും മനീഷ അവിടെ മാറി. 2022 ഇന്ത്യന്‍ വുമണ്‍ ലീഗില്‍ 14 ഗോളുകളാണ് മനീഷ സ്‌കോര്‍ ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ