കായികം

ഏഷ്യാ കപ്പ് ടീമില്‍ നിന്ന് ഷഹീന്‍ അഫ്രീദി പുറത്ത്; പാകിസ്ഥാന് കനത്ത തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടം പടിവാതില്‍ക്കല്‍ നില്‍ക്കെ പാകിസ്ഥാന് കനത്ത തിരിച്ചടി. അവരുടെ സെന്‍സേഷണല്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി ഏഷ്യാ കപ്പിനുള്ള ടീമില്‍ നിന്ന് പുറത്ത്. പരിക്കാണ് താരത്തിന്റെ വഴി മുടക്കിയത്. 

കാല്‍ മുട്ടിനാണ് ഷഹീന്‍ അഫ്രീദിക്ക് പരിക്കേറ്റത്. നാല് മുതല്‍ ആറ് ആഴ്ച വരെയുള്ള പരിപൂര്‍ണ വിശ്രമമാണ് താരത്തിന് പാകിസ്ഥാന്‍ മെഡിക്കല്‍ സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് ആകുമ്പോഴേക്കും പരിക്ക് ഭേദമായി ടീമിലേക്ക് തിരിച്ചെത്തുകയാണ് താരം ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിനിടെയാണ് താരത്തിന് വലത് കാല്‍ മുട്ടിലെ ലിഗ്മെന്റിന് പരിക്കേറ്റത്. 

ഈ മാസം 27നാണ് ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം 28നാണ് അരങ്ങേറുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു