കായികം

ജര്‍മനിക്ക് ഇന്ന് തീപാറും പോരാട്ടം, ജയിച്ചാല്‍ മാത്രം പോരാ!; കണക്കിലെ കളി ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ദോഹ: കഴിഞ്ഞ തവണത്തെ ലോകകപ്പ് ഫുട്‌ബോളിലെ പോലെ ആദ്യ ഘട്ടത്തില്‍ തന്നെ ജര്‍മനി ഇടറി വീഴാതിരിക്കണമെങ്കില്‍ ഇന്ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ജര്‍മനിക്ക് ജയിച്ചേ മതിയാവൂ. എന്നാല്‍ ജയം കൊണ്ടു മാത്രം കാര്യമില്ല. ജപ്പാനെതിരെയുള്ള മത്സരത്തില്‍ സ്‌പെയിന്‍ വിജയിക്കുകയും ചെയ്താലേ ജര്‍മനിക്ക് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കാന്‍ സാധിക്കൂ.

ഗ്രൂപ്പില്‍ ഒന്നാമതുള്ള സ്‌പെയിന് ജപ്പാനെതിരെ സമനില നേടിയാലും പ്രീക്വാര്‍ട്ടറിലെത്താം. ജപ്പാനെതിരെ തോല്‍ക്കുകയും കോസ്റ്ററിക്ക ജര്‍മനിയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ സ്‌പെയിന്‍ പുറത്താകും. ജപ്പാനും കോസ്റ്ററിക്കയും ക്വാര്‍ട്ടറിലെത്തും.

ജപ്പാനെതിരെ സ്‌പെയിന്‍ തോല്‍ക്കുകയും ജര്‍മനി കോസ്റ്ററിക്കയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ സ്‌പെയിന്‍, ജര്‍മനി ടീമുകള്‍ക്ക് നാലു പോയന്റ് വീതമാകും. ഗോള്‍ വ്യത്യാസ കണക്കില്‍ മികച്ച ടീം ജപ്പാനൊപ്പം അടുത്ത റൗണ്ടിലെത്തും. കോസ്റ്ററിക്കയ്‌ക്കെതിരെ ജയിക്കുന്നതിനൊപ്പം സ്‌പെയിന്‍ ജപ്പാനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ജര്‍മനി പ്രീക്വാര്‍ട്ടറിലെത്തും. സ്‌പെയിന്‍- ജപ്പാന്‍ മത്സരം സമനിലയില്‍ പിരിയുകയും ജര്‍മനി കോസ്റ്ററിക്കയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഗോള്‍ വ്യത്യാസത്തില്‍ മികച്ച ടീം മുന്നേറും.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി