കായികം

'ജനങ്ങള്‍ ബഹുമാനിക്കുന്നില്ലെങ്കിലും യുറുഗ്വേനായതില്‍ അഭിമാനിക്കുന്നു'; ഹൃദയം തൊട്ട് സുവാരസ് 

സമകാലിക മലയാളം ഡെസ്ക്

ദോഹ: 15 വര്‍ഷം പരിശീലകനായി ഓപ്പമുണ്ടായിരുന്ന ടബാരസിനെ സ്ഥാനത്ത് നിന്ന് മാറ്റുമ്പോള്‍ ലോകകപ്പ് യോഗ്യത ഉറപ്പിക്കാന്‍ തുടരെ നാല് ജയങ്ങളാണ് യുറുഗ്വെയ്ക്ക് വേണ്ടിയിരുന്നത്. പുതിയ പരിശീലകന്‍ അലോണ്‍സോയ്ക്ക് കീഴില്‍ ആ നാലും ജയിച്ച് യുറുഗ്വേ ഖത്തറിലേക്ക് എത്തി. എന്നാല്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് യുറുഗ്വേ ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍ നേടിയത് തന്നെ. 2-0ന് അവിടെ ഘാനക്കെതിരെ ജയിച്ചിട്ടും പുറത്തേക്ക്...

ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ മടങ്ങേണ്ടി വന്നതിന്റെ ദുഃഖം പങ്കുവെച്ചാണ് സുവാരസ് ഇപ്പോള്‍ എത്തുന്നത്. മത്സരത്തില്‍ ഉടനീളം ഘാന ആരാധകരുടെ കൂവലുകള്‍ക്ക് സുവാരസ് ഇരയായിരുന്നു. എന്നാല്‍ യുറുഗ്വേയുടെ രണ്ട് ഗോളിന് പിന്നിലും സുവാരസിന്റെ സാന്നിധ്യമുണ്ട്. 

ലോകകപ്പില്‍ നിന്ന് വിടപറയുക എന്നത് ഒരുപാട് വേദനിപ്പിക്കും. എന്നാല്‍ രാജ്യത്തിനായി എല്ലാം നല്‍കി എന്നതില്‍ ഞങ്ങള്‍ക്ക് സമാധാനമുണ്ട്. യുറുഗ്വേന്‍ ആയതില്‍ അഭിമാനിക്കുന്നു, ജനങ്ങള്‍ ഞങ്ങളെ ബഹുമാനിക്കുന്നില്ലെങ്കിലും. ഞങ്ങളെ പിന്തുണച്ച ലോകത്തിന്റെ പല ഭാഗങ്ങളിലായിള്ള എല്ലാ യുറുഗ്വേക്കാര്‍ക്കും നന്ദി, സുവാരസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

35കാരനായ സുവാരസിന്റെ അവസാന ലോകകപ്പായിരിക്കും ഖത്തറിലേത്. ഘാനക്കെതിരെ ഇറങ്ങുമ്പോള്‍ ജയിച്ചാല്‍ നാല് പോയിന്റോടെ പോര്‍ച്ചുഗലിനൊപ്പം പ്രീക്വാര്‍ട്ടര്‍ കടക്കാം എന്ന പ്രതീക്ഷ യുറുഗ്വെയ്ക്ക് ഉണ്ടായി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ദക്ഷിണ കൊറിയ പോര്‍ച്ചുഗലിനെ മലര്‍ത്തിയടിച്ചതോടെ യുറുഗ്വേ പ്രീക്വാര്‍ട്ടര്‍ കണാതെ പുറത്തായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി