കായികം

'ഇത്രയെങ്കിലും ആശ്വാസം അദ്ദേഹത്തിന് നല്‍കാനായി'; ജയം പെലെയ്ക്ക് സമര്‍പ്പിച്ച് ബ്രസീല്‍

സമകാലിക മലയാളം ഡെസ്ക്

ദോഹ: ദക്ഷിണ കൊറിയക്കെതിരായ ജയം ഇതിഹാസ താരം പെലെയെക്ക് സമര്‍പ്പിച്ച് ബ്രസീല്‍ കളിക്കാര്‍. ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്തതിന് പിന്നാലെ പെലെ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആദരവര്‍പ്പിച്ചത്...

പെലെ ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥ പറയുക പ്രയാസമാണ്. എന്നാല്‍ അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. എത്രയും പെട്ടെന്ന് അദ്ദേഹം ആരോഗ്യനില വീണ്ടെടുത്ത് എത്തുമെന്ന് കരുതുന്നു. ഈ ജയത്തോടെ അദ്ദേഹത്തിന് ആശ്വാസം നല്‍കാനെങ്കിലും കഴിഞ്ഞതായും നെയ്മര്‍ പറഞ്ഞു. 

സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെലെയെ പാലിയേറ്റീവ് കെയര്‍ വാര്‍ഡിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. കീമോതെറാപ്പിയോട് അദ്ദേഹം പ്രതികരിക്കുന്നില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം ഈ റിപ്പോര്‍ട്ടുകള്‍ തള്ളി. 

ദക്ഷിണ കൊറിയക്കെതിരായ കളിയില്‍ ആരാധകര്‍ ഉയര്‍ത്തിയ പെലെയുടെ ബാനര്‍/ഫോട്ടോ: എഎഫ്പി

അദ്ദേഹം ഏതാനും ആഴ്ച മുന്‍പ് കോവിഡ് ബാധിതനായിരുന്നു എന്നും ഇതിനെ തുടര്‍ന്നാണ് ശ്വാസകോശത്തിലെ അണുബാധയുണ്ടായത് എന്നും പെലെയുടെ മകള്‍ പറഞ്ഞു. ആരോഗ്യനില ഗുരുതരമല്ലാത്തതിനെ തുടര്‍ന്ന് ഐസിയുവില്‍ അല്ല, സാധാരണ മുറിയിലാണ് അദ്ദേഹം കഴിയുന്നത് എന്നും കുടുംബം പറയുന്നു.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍