കായികം

ക്വാര്‍ട്ടറില്‍ റോഡ്രിഗോ ഡി പോള്‍ കളിക്കില്ല? അര്‍ജന്റീനയ്ക്ക് ആശങ്ക 

സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ നേരിടും മുന്‍പായി അര്‍ജന്റീനയ്ക്ക് ആശങ്ക. മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ പരിക്കിന്റെ പിടിയിലായതായാണ് സൂചന. ടീമിനൊപ്പം പരിശീലനം നടത്താതെ പ്രത്യേകം മാറിയാണ് ഡി പോള്‍ കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയത്. 

റോഡ്രിഗോ ഡി പോളിന്റെ പേശികള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതിനാല്‍ ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിന് എതിരായ മത്സരം കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ശക്തം. ഡി പോളിന് മുന്‍പില്‍ പരിക്ക് ഭീഷണിയായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഡി പോള്‍ ഇല്ലാതെ, എന്‍സോ, ലിയാന്‍ഡ്രോ പരദെസ്, മാക് അലിസ്റ്റര്‍ എന്നിവര്‍ ഉള്‍പ്പെട്ട മധ്യനിരയെ ബുധനാഴ്ച നടത്തിയ പരിശീലന സെഷനില്‍ സ്‌കലോനി പരീക്ഷിച്ചു. 

അര്‍ജന്റീനയുടെ ആദ്യ മത്സരങ്ങളിലെ ഡി പോളിന്റെ പ്രകടനം ചോദ്യം ചെയ്യപ്പെട്ടെങ്കിലും ശക്തമായി തിരിച്ചെത്താന്‍ താരത്തിനായിരുന്നു. മെസിയുടെ ബോഡിഗാര്‍ഡ് എന്ന പേരാണ് ഡി പോളിന് ഇപ്പോള്‍ ആരാധകര്‍ നല്‍കുന്നതും. ക്വാര്‍ട്ടറില്‍ റോഡ്രിഗോ ഡി പോളിന് കളിക്കാനാവാതെ വന്നാല്‍ അത് അര്‍ജന്റീനക്ക് തിരിച്ചടിയാവും. 

അതേസമയം പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്കെതിരെ കളിക്കാതിരുന്ന ഡി മരിയ നെതര്‍ലന്‍ഡ്‌സിന് എതിരെ കളത്തിലിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ടീം അംഗങ്ങള്‍ക്കൊപ്പം ഡി മരിയ പരിശീലനം നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം