കായികം

നിരവധി അവസരങ്ങള്‍ പാഴാക്കി; ബ്രസീല്‍- ക്രൊയേഷ്യ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതം

സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍- ക്രൊയേഷ്യ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനില. തുടക്കം മുതല്‍ തന്നെ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. കൂടുതല്‍ മൂര്‍ച്ച ബ്രസീലിനായിരുന്നു.

തുടക്കത്തില്‍ തന്നെ ബ്രസീല്‍ ഫോര്‍വേര്‍ഡ് വിനീഷ്യസ് ജൂനിയറിന് ഒരു അവസരം ലഭിച്ചുവെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. വിനീഷ്യസ് ജൂനിയര്‍ അടിച്ച ഷോട്ട് ഗോളിയുടെ കൈകളില്‍ ഭദ്രമായാണ് എത്തിയത്.  പന്ത്രണ്ടാം മിനിറ്റില്‍ ക്രൊയേഷ്യയ്ക്കും ഒരു അവസരം ലഭിച്ചു. ഇതും മുതലാക്കാന്‍ സാധിച്ചില്ല.20-ാം മിനിറ്റില്‍ പ്രതിരോധ നിരയെ വെട്ടിച്ച് പെനാല്‍റ്റി ബോക്‌സില്‍ നിന്ന് നെയ്മര്‍ തൊടുത്ത ഷോട്ടും നേരെ ഗോളിയുടെ കൈകളിലാണ് എത്തിയത്. 

പ്രീ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ ജപ്പാനെ (31) മറികടന്നാണ് റഷ്യന്‍ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ അവസാന എട്ടില്‍ ഇടംപിടിച്ചത്. അട്ടിമറി വീരന്‍മാരായ ദക്ഷിണ കൊറിയയെ 4-1ന് അനായാസം മറികടന്നാണ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ എത്തിയത്.ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ക്രൊയേഷ്യയുടെ ഇതുവരെയുള്ള ലോകകപ്പിലെ പ്രകടനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി