കായികം

റാമോസ് ഇറങ്ങും; ക്രിസ്റ്റ്യാനോ റോണോള്‍ഡോ ആദ്യ ഇലവനില്‍ ഇല്ല

സമകാലിക മലയാളം ഡെസ്ക്

ദോഹ:  ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ മൊറോക്കയ്ക്ക് എതിരായ പോര്‍ച്ചുഗീസ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ ആദ്യ ഇലവനില്‍ ഇടം പിടിച്ചില്ല. പകരം യുവതാരം റാമോസാണ് ഇടം പിടിച്ചത്.

പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്നും ക്രിസ്റ്റ്യാനോയോ ഒഴിവാക്കിയിരുന്നു. പകരം ഇറങ്ങിയ റാമോസ് സ്വിറ്റസര്‍ലന്റിനെതിരായ മത്സരത്തില്‍ ഹാട്രിക് നേടുകയും ചെയ്തിരുന്നു. മത്സരം പോര്‍ച്ചുഗല്‍ 6-1ന് ജയിച്ചു. 

ഗെയിം തന്ത്രത്തിന്റെ ഭാഗമായാണ് പ്രീക്വാര്‍ട്ടറില്‍ ആദ്യഇലവനില്‍ ഉള്‍പ്പെടുത്താത്തത് എന്നായിരുന്നു കോച്ച് സാന്റോസ് പറഞ്ഞത്. പെലെക്ക് ശേഷം നോക്കൗട്ട് ഘട്ടത്തില്‍ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി റാമോസ്. കൂടാതെ ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രികും റാമോസിന്റെ പേരിലാണ് അടയാളപ്പെടുത്തപ്പെട്ടത്.

പോര്‍ച്ചുഗല്‍ ഇലവന്‍

കോസ്റ്റ, ഡാലോട്ട്, പെപ്പെ, റൂബന്‍ ഡിയാസ്, റാഫേല്‍, റൂബന്‍ നവാസ്, ഒട്ടാവിയോ, ബ്രൂണോ ഫെര്‍ണാണ്ട്, ബര്‍ണാഡോ സില്‍വ, ജാവോ ഫെലിക്‌സ്, ഗോണ്‍സാലോ റാമോസ്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി