കായികം

'ഏറ്റവും മോശം റഫറി, അര്‍ജന്റീനക്കായി കളിച്ചു'; മോഡ്രിച്ചിന്റെ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

ദോഹ: അര്‍ജന്റീനക്കായി പെനാല്‍റ്റി അനുവദിച്ചതില്‍ റഫറിക്കെതിരെ ക്രൊയേഷ്യന്‍ മധ്യനിര താരം ലുകാ മോഡ്രിച്ച്. ഏറ്റവും മോശം റഫറിമാരില്‍ ഒരാള്‍ എന്നാണ് മത്സരം നിയന്ത്രിച്ച ഇറ്റാലിയന്‍ റഫറി ഡാനിയേല്‍ ഒര്‍സറ്റോയെ മോഡ്രിച്ച് വിശേഷിപ്പിച്ചത്. 

അവര്‍ക്ക് പെനാല്‍റ്റി ലഭിക്കുന്നത് വരെ ഞങ്ങള്‍ നന്നായി കളിച്ചു. സാധാരണയായി റഫറിമാരെ കുറിച്ച് സംസാരിക്കാറില്ല. എന്നാല്‍ ഇന്ന് സംസാരിക്കാതിരിക്കാനാവില്ല. എനിക്കറിയാവുന്നതില്‍ ഏറ്റവും മോശപ്പെട്ട ഒരാളാണ് ഈ റഫരി. അദ്ദേഹത്തെ കുറിച്ച് ഇതിന് മുന്‍പും ഞാന്‍ മോശമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് ഒരു നല്ല ഓര്‍മ എനിക്കില്ല, മോഡ്രിച്ച് പറയുന്നു. 

റഫറി ഞങ്ങള്‍ക്ക് കോര്‍ണര്‍ നല്‍കിയില്ല. അവര്‍ക്ക് പെനാല്‍റ്റി നല്‍കി. അവിടെ പെനാല്‍റ്റി നല്‍കേണ്ട സാഹചര്യം ഉണ്ടായില്ല. അതാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. അര്‍ജന്റൈന്‍ താരം ഷൂട്ട് ചെയ്യുകയും 
ഞങ്ങളുടെ ഗോള്‍ കീപ്പറുമായി ഇടിക്കുകയുമാണ് ചെയ്തത്. അവിടെ അര്‍ജന്റീനക്കൊപ്പം റഫറി നിന്നു. പെനാല്‍റ്റി നല്‍കിയത് എനിക്ക് വിശ്വസിക്കാനായില്ല, മോഡ്രിച്ച് പറയുന്നു. 

മൂന്നാം സ്ഥാനത്തിനായുള്ള മത്സരം ശിക്ഷയായി കാണുന്നില്ലെന്നും മോഡ്രിച്ച് പറഞ്ഞു. ക്രൊയേഷ്യക്കായി കളിക്കുന്ന ഒരു മത്സരവും അങ്ങനെയാവില്ല. നല്ല ലോകകപ്പാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഇനി മുന്‍പില്‍ വെങ്കലം. അതിനായി ഞങ്ങള്‍ക്ക് ഒരുങ്ങണം. അത് നേടുക എന്നതും ഒരു ജയമാണ്, ക്രൊയേഷ്യയുടെ മിഡ് ഫീല്‍ഡ് ജനറല്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ