കായികം

മരിയ... മാലാഖ; ഫ്രഞ്ച് പടയുടെ നെഞ്ച് തകർത്ത് രണ്ടാം ​ഗോൾ 

സമകാലിക മലയാളം ഡെസ്ക്

ദോഹ: ഫ്രാൻസിന്റെ നെഞ്ച് പിളർന്ന് രണ്ടാം ​ഗോൾ വലയിൽ കയറ്റി എയ്ഞ്ചൽ ഡി മരിയ. ഫ്രാൻസിനെതിരായ ലോകകപ്പ് പോരാട്ടത്തിൽ അർജന്റീന രണ്ട് ​ഗോളിന് മുന്നിൽ. തകർപ്പൻ കൗണ്ടർ അറ്റാക്കിലാണ് രണ്ടാം ​​ഗോളിന്റെ പിറവി. ഈ ​ഗോളിലേക്കുള്ള വഴി തുറന്നതും മെസിയാണ്. 36ാം മിനിറ്റിൽ തകർപ്പൻ ഷോട്ടിലൂടെയാണ് മരിയ ​പന്ത് വലയിലാക്കിയത്.

ലയണൽ മെസിയുടെ പെനാൽറ്റി ​ഗോളിലാണ് അർജന്റീന ആദ്യം മുന്നിലെത്തിയത്. പിന്നാലെയാണ് രണ്ടാം ​ഗോൾ. കളിയുടെ 23ാം മിനിറ്റിലാണ് മെസിയിലൂടെ അർജന്റീന മുന്നിലെത്തിയത്. മെസിയുടെ ടൂര്‍ണമെന്റിലെ ആറാം ഗോളാണിത്

അര്‍ജന്റീന 4-4-2 ശൈലിയിലാണ് കളിക്കുന്നത്. ഫ്രാന്‍സ് 4-2-3-1 ശൈലിയിലാണ്  ഇറങ്ങിയത്. ഫ്രാന്‍സ് രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നത്. കൊനാറ്റെയ്ക്ക് പകരം ഉപമെക്കാനോയും ഫൊഫാനയ്ക്ക് പകരം റാബിയോട്ടും ടീമിലെത്തി. 

എയ്ഞ്ചല്‍ ഡി മരിയ പരിക്ക് മാറി ടീമില്‍ തിരിച്ചെത്തി. താരം ആദ്യ ഇലവനിലും സ്ഥാനം പിടിച്ചു. അതേസമയം അക്യുനക്ക് പകരം പ്രതിരോധത്തില്‍ തഗ്ലിയാഫിക്കോ തന്നെ ആദ്യ ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി.

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഫ്രാന്‍സും ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പനിയും പരിക്കും പ്രമുഖ താരങ്ങളെ ബാധിച്ചതായും നിര്‍ണായക താരങ്ങള്‍ കളിക്കുമോ എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതെല്ലാം അവസാനിപ്പിച്ചാണ് ഫ്രഞ്ച് പടയും ടീമിനെ ഒരുക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്