കായികം

അര്‍ജന്റീന ലോകകപ്പ് നേടിയിട്ടും ബ്രസീല്‍ തന്നെ റാങ്കിങ്ങില്‍ ഒന്നാമത്; കാരണം

സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോകകപ്പ് ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബ്രസീല്‍. ലോകകപ്പിന് ശേഷം വ്യാഴാഴ്ചയാണ് പുതിയ ഫിഫ റാങ്കിങ് വരിക. എന്നാല്‍ ബ്രസീല്‍ ഒന്നാം റാങ്ക് നിലനിര്‍ത്തും എന്നാണ് ഇഎസ്പിഎന്നിന്റെ റാങ്കിങ് ട്രാക്കിങ് വെബ്‌സൈറ്റില്‍ പറയുന്നത്. 

ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീല്‍ ഖത്തറിലേക്ക് വന്നത്. ബെല്‍ജിയത്തെ പിന്നിലേക്ക് മാറ്റിയാണ് ബ്രസീല്‍ ഒന്നാം സ്ഥാനം പിടിച്ചത്. എന്നാല്‍ ലോകകപ്പില്‍ കാനറിപ്പട കാലിടറി വീണു. ആ വീഴ്ച പക്ഷേ ബ്രസീലിന്റെ പക്കല്‍ നിന്ന് ഒന്നാം സ്ഥാനം തട്ടിയകറ്റുന്നില്ല. 

പുതിയ ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീന രണ്ടാം റാങ്കിലും ഫ്രാന്‍സ് മൂന്നാം റാങ്കിലും എത്തുമെന്നാണ് ഇഎസ്പിഎന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബെല്‍ജിയം നാലാം സ്ഥാനത്തേക്ക് വീഴും. ലോകകപ്പ് കലാശപ്പോരില്‍ ഫ്രാന്‍സോ അര്‍ജന്റീനയോ അധിക സമയമായ 120 മിനിറ്റിനുള്ളില്‍ ജയിച്ചിരുന്നെങ്കില്‍ ബ്രസീലിന് ഒന്നാം സ്ഥാനം നഷ്ടമാവുമായിരുന്നു. 

ലോകകപ്പ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടതോടെയാണ് അര്‍ജന്റീനയ്ക്ക് ലഭിച്ച പോയിന്റ് കുറഞ്ഞത്. റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഹോളണ്ട് ആറാമതും ക്രൊയേഷ്യ ഏഴാം സ്ഥാനത്തും നില്‍ക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി