കായികം

അണപൊട്ടിയെത്തിയത് 40 ലക്ഷം പേര്‍; ഒടുവില്‍ ഹെലികോപ്റ്ററില്‍ രക്ഷപെട്ട് മെസിയും കൂട്ടരും

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് ഐറിസ്: ലോക കിരീടവുമായി മെസിയും സംഘവും നാട്ടിലെത്തിയതിന്റെ സന്തോഷത്തില്‍ മതിമറന്ന് ആഘോഷിക്കുകയായിരുന്നു അര്‍ജന്റീന. ജനക്കൂട്ടം തലസ്ഥാനത്ത് തിങ്ങി നിറഞ്ഞപ്പോള്‍ ആഘോഷങ്ങള്‍ക്കൊടുവില്‍ മെസിയേയും കൂട്ടരേയും തിരികെ വിട്ടത് ഹെലികോപ്റ്ററല്‍...

ആഘോഷം അതിരുവിടുന്ന നിമിഷത്തിലേക്കും കാര്യങ്ങള്‍ എത്തി. പാലത്തില്‍ നിന്ന് ടീം ബസിലേക്ക് ചാടാനായിരുന്നു ഏതാനും ആരാധകരുടെ ശ്രമം. ഇതില്‍ ഒരാള്‍ ടീം ബസില്‍ നിന്ന് താഴേക്ക് വീണു. 

വിമാനത്താവളത്തില്‍ നിന്ന് തുറന്ന ബസില്‍ മെസിയും സംഘവും ഒബലെഷ്‌കിലേക്ക് തുറന്ന ബസില്‍ നീങ്ങിയപ്പോള്‍ പതിനായിരക്കണക്കിന് ആളുകളാണ് ഒപ്പം ചേര്‍ന്നത്. എന്നാല്‍ ഒബലെഷ്‌ക് വരെ ജനക്കൂട്ടത്തിലൂടെ നീങ്ങി ടീം ബസിന് എത്താനായില്ല. ഇതോടെ തിരികെ പോവുക എന്നത് അസാധ്യമായപ്പോഴാണ് ടീമിനെ ഹെലികോപ്റ്ററില്‍ മാറ്റിയത്. പരേഡ് പൂര്‍ത്തിയാക്കാതെ ടീം മടങ്ങിയതിന് പിന്നാലെ സുരക്ഷാ സേനയും ആരാധകരും തമ്മില്‍ ഏറ്റുമുട്ടി. 

ഡിസംബര്‍ 20ന് അര്‍ജന്റീനയില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. 40 ലക്ഷം ആളുകളാണ് കിരീടവുമായെത്തിയ ടീമിനൊപ്പം ചേരുന്നതിനായി നിരത്തുകളില്‍ നിറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം