കായികം

എട്ട് കോടിയുടെ റോള്‍സ് റോയ്‌സ്; ക്രിസ്റ്റ്യാനോയ്ക്ക് ജോര്‍ജീനയുടെ സമ്മാനം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ക്രിസ്മസിന് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് റോള്‍സ് റോയ്‌സ് സമ്മാനമായി നല്‍കി ഗേള്‍ഫ്രണ്ട് ജോര്‍ജീന. എട്ട് കോടി രൂപയുടെ റോള്‍സ് റോയ്‌സ് ആണ് സമ്മാനമായി നല്‍കിയത്. 

ലോകകപ്പിന് ശേഷം കുടുംബവുമായി സമയം ചെലവിടുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പിന് ഇടയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി വേര്‍പിരിഞ്ഞതോടെ ഫ്രീ ഏജന്റാണ് താരം ഇപ്പോള്‍. 

സാന്റയ്‌ക്കൊപ്പം സമ്മാനപ്പൊതികള്‍ തുറക്കുന്ന മക്കളുടെ വീഡിയോയും ജോര്‍ജീന പങ്കുവെച്ചിട്ടുണ്ട്. റോള്‍സ് റോയിസ് കണ്ട് അത്ഭുതത്തോടെ നില്‍ക്കുകയാണ് ക്രിസ്റ്റിയാനോ. റോള്‍സ് റോയിസ് ഫാന്റം ആണ് സമ്മാനമായി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സൗദി ക്ലബായ അല്‍ നസറിലേക്ക് ക്രിസ്റ്റിയാനോ ചേക്കേറിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ശക്തം. ക്രിസ്റ്റിയാനോയുടെ മെഡിക്കല്‍ തിയതി അല്‍ നസര്‍ തീരുമാനിച്ചതായാണ് സൂചനകള്‍. എന്നാല്‍ സൗദി ക്ലബിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ക്രിസ്റ്റിയാനോ തള്ളിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം