കായികം

'20 കോടി രൂപ ശ്രേയസ് അയ്യറിനായി ബാംഗ്ലൂര്‍ നീക്കിവെച്ചു കഴിഞ്ഞു', വെളിപ്പെടുത്തി മുന്‍ താരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികളാണ് പുതിയ ക്യാപ്റ്റനെ തേടുന്നത്. ഇത് ശ്രേയസ് അയ്യരുടെ താര ലേലത്തിലെ വില ഉയര്‍ത്തുമെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. 

ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുന്ന ഫ്രാഞ്ചൈസിയാണ് ശ്രേയസ് അയ്യര്‍ നോക്കുന്നത്. കൊല്‍ക്കത്ത, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നിവരുടെ റഡാറിലേക്കാണ് ഇതോടെ ശ്രേയസ് അയ്യര്‍ എത്തുന്നത്. മറ്റ് ക്യാപ്റ്റന്‍സിയില്‍ നിന്ന് ശ്രേയസിന് ഓഫറുകള്‍ ലഭിച്ചിരുന്നതായും എന്നാല്‍ അത് നോണ്‍ ക്യാപ്റ്റന്‍സി ആയതിനാല്‍ മുന്‍ ഡല്‍ഹി താരം തള്ളിയതായുമാണ് റിപ്പോര്‍ട്ടുകള്‍. 

ഏറ്റവും ഉയര്‍ന്ന തുക ലഭിക്കാന്‍ പോകുന്നത് ശ്രേയസിന്‌

ഐപിഎല്‍ താര ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കാന്‍ പോകുന്നത് ശ്രേയസിനായിരിക്കും എന്നാണ് ആകാശ് ചോപ്ര പറയുന്നത്. മെഗാ താര ലേലത്തില്‍ ശ്രേയസ് അയ്യറിനായി ബാംഗ്ലൂര്‍ 20 കോടി രൂപ നീക്കി വെച്ചതായാണ് എന്നോട് ഒരാള്‍ പറഞ്ഞത്. 

വിദേശ കളിക്കാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കാന്‍ പോകുന്ന പേരുകളും ആകാശ് ചോപ്ര പ്രവചിക്കുന്നു. സൗത്ത് ആഫ്രിക്കന്‍ പേസര്‍ റബാഡ, ഡികോക്ക്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ പേരാണ് ഇന്ത്യന്‍ മുന്‍ താരം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി