കായികം

ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി, നേട്ടത്തിലെത്തുന്ന ആദ്യ താരം; റെക്കോര്‍ഡുമായി ബിഹാറിന്റെ സാക്കിബുള്‍ ഗനി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട് ബിഹാറിന്റെ സക്കിബുള്‍ ഗനി. മിസോറാമിന് എതിരായ ബിഹാറിന്റെ രഞ്ജി ട്രോഫി പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിലാണ് 22കാരന്റെ ട്രിപ്പിള്‍ സെഞ്ചുറി. 

405 പന്തില്‍ നിന്ന് 341 റണ്‍സ് ആണ് സാക്കിബുള്‍ ഗനി സ്‌കോര്‍ ചെയ്തത്. രണ്ട് സിക്‌സും 56 ഫോറും സാക്കിബുളിന്റെ ബാറ്റില്‍ നിന്ന് വന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ലോകത്തെ തന്നെ ആദ്യ താരമാണ് സാക്കിബുള്‍. 

നാലാം വിക്കറ്റില്‍ 538 റണ്‍സിന്റെ കൂട്ടുകെട്ട്‌

നാലാം വിക്കറ്റില്‍ ബാബുല്‍ കുമാറിനൊപ്പം ചേര്‍ന്ന് 538 റണ്‍സിന്റെ കൂട്ടുകെട്ടും ഗനി കണ്ടെത്തി. ബാബുല്‍ കുമാര്‍ ഇരട്ട ശതകം നേടി. 71-3 എന്ന നിലയില്‍ ബിഹാര്‍ തകര്‍ന്ന് നില്‍ക്കുമ്പോഴാണ് ഗനിയും ബാബുളും കൈകോര്‍ത്തത്. ബിഹാര്‍ സ്‌കോര്‍ 609ല്‍ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 

അരങ്ങേറ്റ ഫസ്റ്റ് ക്ലാസ് മത്സരത്തിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ മധ്യപ്രദേശിന്റെ അജയ് റൊഹേരയുടെ പേരിലായിരുന്നു. 2018-19 രഞ്ജി സീസണില്‍ അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ 267 റണ്‍സ് ആണ് അജയ് റൊഹേര കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു