കായികം

രോഹിത് സ്ഥിരം ക്യാപ്റ്റനായി, പക്ഷേ... നിറയെ വെല്ലുവിളികളാണ് മുന്നില്‍; മുന്നറിയിപ്പുമായി ഇതിഹാസ താരം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി പ്രഖ്യാപിച്ചതോടെ മൂന്ന് ഫോര്‍മാറ്റിലും ടീമിനെ നയിക്കുക ഇനി രോഹിത് ശര്‍മയായിരിക്കും. പരിമിത ഓവറില്‍ സ്ഥിരം നായകനെന്ന നിലയില്‍ മികച്ച തുടക്കം ഇതിനോടകം രോഹിത് നടത്തിക്കഴിഞ്ഞു. ഏകദിനത്തിലും ടി20യിലും വിന്‍ഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഉജ്ജ്വലമായാണ് രോഹിതിന്റെ ആരംഭം. 

ക്യാപ്റ്റനെന്ന നിലയില്‍ രോഹിതിന് ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ് ഇതിഹാസം താരം സുനില്‍ ഗാവസ്‌കര്‍. ഇന്ത്യന്‍ ടീമിന് മുന്നിലുള്ള മത്സര ദൈര്‍ഘ്യമടക്കം ചൂണ്ടിയാണ് ഗാവസ്‌കറിന്റെ നിരീക്ഷണം. 

'അടുത്തടുത്ത് മത്സരങ്ങളുള്ളതടക്കം താരങ്ങളെ സംബന്ധിച്ച് ഉയര്‍ന്ന നിലയില്‍ കളിക്കുക എന്നത് കഠിനമായിരിക്കും. അവരുടെ മാനസികവും ശാരീരികവുമായ അവസ്ഥ സന്തുലിതമായ നിര്‍ത്തുക എന്നത് ക്യാപ്റ്റന്‍ നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രമല്ല താരങ്ങള്‍ക്ക് കളിക്കാനുള്ളത്.' 

'രണ്ട് മാസത്തെ ഐപിഎല്ലും തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ടി20 മത്സരങ്ങളും പിന്നാലെ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് മത്സരവും ശേഷം നടക്കുന്ന ടി20 പരമ്പരയും താരങ്ങള്‍ കളിക്കേണ്ടതുണ്ട്. കഠിനമായ ഷെഡ്യൂളാണ് മുന്നിലുള്ളത്. അതിനാല്‍ കളിക്കാരെ അവരുടെ ഫോമും ഫിറ്റ്‌നസും അനുസരിച്ച് എങ്ങനെ കൈകാര്യം ചെയ്യാം എന്നത് രോഹിതിനും ടീം മാനേജ്‌മെന്റിനും ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും'- ഗാവസ്‌കര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി