കായികം

ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പിങ് ഇതിഹാസം റോഡ്‌നി മാര്‍ഷിന് ഹൃദയാഘാതം; ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറും ഇതിഹാസ താരവുമായ റോഡ്‌നി മാര്‍ഷിന് ഹൃദയാഘാതം. ക്വീന്‍സ്‌ലന്‍ഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ക്വീന്‍സ്‌ലന്‍ഡിലെ ബുണ്ടബെര്‍ഗില്‍ ഒരു ചാരിറ്റി പ്രവര്‍ത്തനത്തിന് എത്തിയപ്പോഴാണ് 74കാരനായ മാര്‍ഷിനെ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. റോഡ്‌നി മാര്‍ഷിന്റെ ആരോഗ്യ നില സംബന്ധിച്ച് തങ്ങള്‍ ഉത്കണ്ഠയിലാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ നിക്ക് ഹോക്ക്‌ലി വ്യക്തമാക്കി. 

1970 മുതല്‍ 1984 വരെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിറഞ്ഞു നിന്ന താരമാണ് മാര്‍ഷ്. 96 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം വിക്കറ്റിന് പിന്നില്‍ 355 പേരായണ് പുറത്താക്കിയത്. വിരമിച്ച ശേഷം ക്രിക്കറ്റിന്റെ മറ്റ് മേഖലകളില്‍ സ
ജീവമായിരുന്ന അദ്ദേഹം 2016 വരെ ഓസ്‌ട്രേലിയന്‍ ടീം സെലക്ഷന്‍ സംഘത്തിന്റെ തലവനുമായിരുന്നു. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കായി 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും അദ്ദേഹം കളിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു