കായികം

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് നഷ്ടം, മാച്ച് ഫീയുടെ 20 ശതമാനം പിഴ; കുറഞ്ഞ ഓവര്‍ നിരക്കില്‍ ഇന്ത്യക്ക് തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

ജോഹന്നാസ്ബര്‍ഗ: സെഞ്ചൂറിയയില്‍ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീം എന്ന നേട്ടമാണ് സെഞ്ചൂറിയനില്‍ ഇന്ത്യ സ്വന്തമാക്കിയത്. എന്നാല്‍ ചരിത്ര ജയത്തിന് പിന്നാലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യക്ക് തിരിച്ചടി. 

മാച്ച് ഫീയുടെ 20 ശതമാനമാണ് ഇന്ത്യന്‍ ടീമിന് പിഴ വിധിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒരു പോയിന്റും ഇന്ത്യക്ക് നഷ്ടമായി. നിശ്ചിത സമയത്ത് ഒരു ഓവര്‍ കുറവാണ് ഇന്ത്യ എറിഞ്ഞത്. ഏത്ര ഓവറാണോ കുറവ് വരുന്നത് അത്രയും പോയിന്റും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നിന്ന് പിന്‍വലിക്കും. 

ഇന്ത്യയുടെ വിജയ ശരാശരി 64.28

സെഞ്ചൂറിയനിലെ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ വിജയ ശരാശരി 64.28 ആയി. എന്നാല്‍ കുറഞ്ഞ ഓവര്‍ നിരക്കില്‍ ശിക്ഷിക്കപ്പെട്ടതോടെ ഇത് 63.09 ആയി കുറഞ്ഞു. മറിവശത്ത് സൗത്ത് ആഫ്രിക്ക ഇതുവരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ അക്കൗണ്ട് തുറന്നിട്ടില്ല. 

ഓസ്‌ട്രേലിയയും ശ്രീലങ്കയുമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മുന്‍പില്‍ നില്‍ക്കുന്നത്. മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് ഇരു ടീമുകളും നേടിയത്. പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാനാണ് ഇന്ത്യക്ക് മുകളിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ