കായികം

ഗാംഗുലിയെ ബാധിച്ചത് ഡെല്‍റ്റ പ്ലസ്, ആരോഗ്യനില തൃപ്തികരം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ബാധിച്ചത് കോവിഡിന്റെ ഡെല്‍റ്റ വകഭേദം. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ഗാംഗുലി. 

ഗാംഗുലിയെ ബാധിച്ചത് ഒമൈക്രോണ്‍ വകഭേദം അല്ലെന്ന് സ്ഥിരീകരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ചെറിയ കോവിഡ് ലക്ഷണങ്ങള്‍ മാത്രമാണ് ഗാംഗുലിക്ക് ഇപ്പോഴുള്ളത്. 

തിങ്കളാഴ്ചയാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചതോടെ ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍കരുതലിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാല്‍ കോവിഡ് ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കാതിരുന്നതോടെ ഡിസ്ചാര്‍ജ് ചെയ്തു. 

ആശുപത്രിയില്‍ ആന്റിബോഡി കോക്‌റ്റെയ്ല്‍ ചികിത്സയ്ക്കാണ് ഗാംഗുലിയെ വിധേയനാക്കിയത്. കഴിഞ്ഞ വര്‍ഷം മൂന്നാം തവണയായിരുന്നു ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി ആദ്യ വാരം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി