കായികം

'പരാജയപ്പെടാനും അവകാശമുണ്ട്'; കോഹ്‌ലിയുടെ മോശം ഫോമില്‍ ഡേവിഡ് വാര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ബാറ്റിങ്ങില്‍ ഫോം വീണ്ടെടുക്കാനാവാതെ നില്‍ക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ പിന്തുണച്ച് ഡേവിഡ് വാര്‍ണര്‍. കോഹ് ലിയുടെ മികവ് നമ്മള്‍ കണ്ടു കഴിഞ്ഞതാണ്. ഇവിടെ തോല്‍ക്കാനുള്ള അവകാശം കോഹ് ലിക്കുണ്ടെന്ന് വാര്‍ണര്‍ പറയുന്നു. 

കഴിഞ്ഞ ഏതാനും വര്‍ഷമായി കോഹ്‌ലിയുടെ ഫോമിനെ കുറിച്ച് പലരും പറയുന്നു. നമ്മള്‍ ഒരു മഹാമാരി കാലത്തിലൂടെയാണ് കടന്നു പോയത്. കോഹ് ലിക്ക് കുഞ്ഞ് ജനിച്ചതേയുള്ളു. എത്രമാത്രം മികവ് കോഹ് ലിക്കുണ്ടെന്ന് മാത്രമാണ് നമ്മള്‍ കണ്ടത്. ഇവിടെ പരാജയപ്പെടാനും കോഹ് ലിക്ക് അവകാശമുണ്ട്. ചെയ്യുന്നതിലെല്ലാം മികവ് കാണിച്ചിരുന്നതിലൂടെ നിങ്ങള്‍ തോല്‍ക്കാനുള്ള അവകാശവും നേടി, വാര്‍ണര്‍ പറയുന്നു. 

2019 നവംബറിലാണ് കോഹ് ലി അവസാനമായി സെഞ്ചുറി നേടിയത്

ഫോര്‍ത്ത് ഇന്നിങ്‌സില്‍ സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടുന്നില്ലെന്നാണ് ചിലര്‍ പറയുന്നത്. അവനും മനുഷ്യനാണ്. നിങ്ങള്‍ക്കും പ്രയാസമേറിയ ഘട്ടമുണ്ടാവുമെന്നും വാര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നു. 2019 നവംബറിലാണ് കോഹ് ലി അവസാനമായി സെഞ്ചുറി നേടിയത്. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് കോഹ് ലി കളിച്ചിരുന്നില്ല. വാന്‍ഡറേഴ്‌സില്‍ കോഹ് ലി ഇല്ലാതെ ഇറങ്ങിയ ഇന്ത്യ തോല്‍വിയിലേക്ക് വീണു. മൂന്നാം ടെസ്റ്റില്‍ കോഹ് ലി കളിക്കുമെന്ന സൂചനയാണ് രാഹുല്‍ ദ്രാവിഡ് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു