കായികം

ഓഫ് സ്പിന്നില്‍ റൂട്ടിന്റെ ബൗണ്‍സര്‍, ഖവാജയെ ഞെട്ടിച്ച് തലയ്ക്ക് മുകളിലൂടെ പറന്ന് പന്ത്‌

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് സമനിലയിലാക്കാന്‍ പൊരുതുകയാണ് ഇംഗ്ലണ്ട്. ഇവിടെ നാലാം ദിനം ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിന്റെ സമയം റൂട്ടില്‍ നിന്ന് വന്ന ബൗണ്‍സറാണ് ആരാധകരില്‍ കൗതുകമുണര്‍ത്തിയത്. 

ഓഫ് സ്പിന്നറായ റൂട്ടില്‍ നിന്ന് ഓസീസ് ഇന്നിങ്‌സിന്റെ 48ാം ഓവറില്‍ ഖവാജയെ ഞെട്ടിച്ച് ബൗണ്‍സര്‍ എത്തി. ഖവാജയുടെ തലയ്ക്ക് മുകളിലൂടെ പോയ പന്ത് കൈപ്പിടിയില്‍ ഒതുക്കാന്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറിനും പണിപ്പെടേണ്ടി വന്നു. 

93 കിലോമീറ്റര്‍ വേഗതയിലാണ് ഈ പന്ത് കടന്നു പോയത്. ബൗണ്‍സറാണെന്ന് റൂട്ടിനെ നോക്കി ചിരിച്ചുകൊണ്ട് ഖവാജ പറഞ്ഞു. ഓസീസ് താരത്തിന്റെ അടുത്തെത്തി റൂട്ടും ക്ഷമാപണം നടത്തി. 

സിഡ്‌നിയില്‍ ഇംഗ്ലണ്ടിന് എതിരെ രണ്ട് ഇന്നിങ്‌സിലും ഖവാജ സെഞ്ചുറി നേടി. ആദ്യ ഇന്നിങ്‌സില്‍ 137 റണ്‍സ് നേടിയ ഖവാജ രണ്ടാം ഇന്നിങ്‌സില്‍ 101 റണ്‍സുമായി പുറത്താവാതെ നിന്നു. അഞ്ചാം ദിനം 193-5ലേക്ക് വീണ ഇംഗ്ലണ്ട് സമനില കണ്ടെത്താന്‍ പൊരുതുകയാണ്. ബെയര്‍‌സ്റ്റോ, ബട്ട്‌ലര്‍ സഖ്യത്തില്‍ പ്രതീക്ഷ വെച്ചാണ് ഇംഗ്ലണ്ടിന്റെ കളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്