കായികം

'ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സിന് ആശംസകള്‍'; രഹാനെയ്ക്ക് നന്ദി പറഞ്ഞ് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും പരാജയപ്പെട്ടതിന് പിന്നാലെ രഹാനെയ്ക്ക് നേരെ ആരാധകര്‍. താങ്ക്യു രഹാനെ ഹാഷ് ടാഗ് ആണ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആവുന്നത്. 

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ വാന്‍ഡറേഴ്‌സിലെ രണ്ടാം ഇന്നിങ്‌സില്‍ ഒഴിച്ച് മറ്റൊരു കളിയിലും രഹാനെയ്ക്ക് സ്‌കോര്‍ 50ന് മുകളില്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. കേപ്ടൗണില്‍ ഒന്നാം ഇന്നിങ്‌സില്‍ 9 റണ്‍സ് എടുത്താണ് രഹാനെ മടങ്ങിയത്. രണ്ടാം ഇന്നിങ്‌സില്‍ പുറത്തായത് ഒരു റണ്‍സിനും.

ആദ്യ ടെസ്റ്റില്‍ സെഞ്ചൂറിയനിലെ ഒന്നാം ഇന്നിങ്‌സില്‍ രഹാനെ 48 റണ്‍സ് നേടിയിരുന്നു. മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 136 റണ്‍സാണ് രഹാനെ കണ്ടെത്തിയത്. 2019 ഒക്ടോബറിന് ശേഷം ഒരു സെഞ്ചുറി മാത്രമാണ് രഹാനെ നേടിയത്. 38.85 ആയിരുന്നു 2020ല്‍ രഹാനെയുടെ ബാറ്റിങ് ശരാശരി. 2021ലേക്ക് വന്നപ്പോള്‍ ഇത് 19.57 ആയി താഴ്ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി