കായികം

'നായകനായി തെരഞ്ഞെടുത്താല്‍ അതൊരു ബഹുമതി'; ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ ബൂമ്ര 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ടെസ്റ്റ് നായകത്വം തനിക്ക് ലഭിച്ചാല്‍ അത് വലിയൊരു ബഹുമതിയായി കാണുമെന്ന് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂമ്ര. ഏത് സ്ഥാനത്തായാലും തന്റെ ഏറ്റവും മികച്ചത് ടീമിനായി നല്‍കുമെന്നും ബൂമ്ര പറയുന്നു. 

എന്നെ കൊണ്ട് കഴിയുന്ന വിധമെല്ലാം ടീമിനായി സംഭാവന നല്‍കാന്‍ ഞാന്‍ തയ്യാറാണ്, ക്യാപ്റ്റന്‍ സ്ഥാനത്തായാലും അല്ലെങ്കിലും. നായക സ്ഥാനത്ത് അവസരം ലഭിച്ചാല്‍ അതൊരു വലിയ ബഹുമതിയായി കാണുന്നു. നായക സ്ഥാനത്തേക്ക് എത്തിയില്ലെങ്കിലും എന്നെ കഴിവിനാകും വിധം മികവ് പുറത്തെടുക്കും. നന്നായി കളിക്കുന്നതിലാണ് എന്റെ ശ്രദ്ധയെല്ലാം എന്നും ബൂമ്ര പറഞ്ഞു. 

രോഹിത്, രാഹുല്‍ എന്നിവരുമായി ടെസ്റ്റ് നായക സ്ഥാനം സംബന്ധിച്ച് സെലക്ടര്‍മാര്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. രോഹിത് ശര്‍മയുടെ പേര് തന്നെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കും എത്താനാണ് സാധ്യത. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ കോഹ് ലിയുടേയും രോഹിത്തിന്റേയും അസാന്നിധ്യത്തില്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്.

വാന്‍ഡറേഴ്‌സ് ടെസ്റ്റില്‍ ബൂമ്ര ആയിരുന്നു വൈസ് ക്യാപ്റ്റന്‍. ഇവിടെ നായകത്വത്തില്‍ അരങ്ങേറ്റം കുറിച്ച രാഹുലിന് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. നായക സ്ഥാനത്തേക്ക് ഋഷഭ് പന്തിനേയും പരിഗണിക്കണം എന്ന വാദങ്ങളും ശക്തമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍