കായികം

ആറ് പന്തിൽ ജയിക്കാൻ 8 റൺസ്, തകർപ്പൻ ഡെത്ത് ബൗളിങ്ങുമായി ബ്രെറ്റ് ലീ; ഇന്ത്യ മഹാരാജാസ് പുറത്ത്

സമകാലിക മലയാളം ഡെസ്ക്


മസ്കറ്റ്: ഇന്ത്യ മഹാരാജാസിനെ ലെജൻഡ്സ് ലീ​ഗ് ടൂർണമെന്റിൽ നിന്ന് പുറത്താക്കി വേൾഡ് ജയന്റ്സ്. ഫൈനലിലേക്ക് എത്താൻ നിർണായകമായിരുന്ന കളിയിൽ അവസാന ഓവറിൽ ബ്രെറ്റ് ലീ എട്ട് റൺസ് പ്രതിരോധിച്ചതോടെയാണ് ഇന്ത്യ മഹാരാജാസ് പുറത്തായത്. 

ആദ്യം ബാറ്റ് ചെയ്ത വേൾഡ് ജയന്റ്സ് 228 റൺസ് ആണ് ഇന്ത്യ മഹാരാജാസിന് മുൻപിൽ വെച്ചത്. 18 പന്തിൽ അർധ ശതകം കണ്ടെത്തി ഇർഫാൻ പഠാൻ ഇന്ത്യ മഹാരാജാസിനായി തകർത്തടിച്ചെങ്കിലും വിജയ ലക്ഷ്യം മറികടക്കാനായില്ല. വൈഡായിട്ടാണ് ലീ അവസാന ഓവർ തുടങ്ങിയത്.

എന്നാൽ തൊട്ടടുത്ത ഡെലിവറിയിൽ മോർക്കലിന് ക്യാച്ച് നൽകി പഠാൻ പുറത്ത്. പിന്നെ വന്ന ഡെലിവറികളിൽ ലീയുടെ വൈഡ് യോർക്കറുകൾ അതിജീവിക്കാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് കഴിഞ്ഞില്ല. ഒരു റൺസ് മാത്രമാണ് അവസാന ഓവറിൽ ലീ വഴങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി