കായികം

കാത്തിരിക്കുന്നത് വമ്പൻ പ്രതിഫലം; എംബാപ്പെ റയൽ മാഡ്രിഡിലേക്ക്

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: പിഎസ്‌ജി സൂപ്പർ താരമായ കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്ന കാര്യം ഉറപ്പായതായി റിപ്പോർട്ടുകൾ. ഈ സീസണോടെ ഫ്രഞ്ച് ക്ലബുമായുള്ള കരാർ അവസാനിക്കുന്ന എംബാപ്പെ അടുത്ത സീസണിൽ റയൽ ജേഴ്സിയിൽ കളത്തിലിറങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. താരവുമായുള്ള കരാർ പുതുക്കാൻ പിഎസ്ജി കിണഞ്ഞു പരിശ്രമിച്ചെങ്കിലും കരാർ നീട്ടാൻ താരം തയ്യാറായില്ലെന്ന് ജർമൻ മാധ്യമമായ ബിൽഡ് റിപ്പോർട്ട് ചെയ്തു. 

ജനുവരി മുതൽ ഫ്രാൻസിനു പുറത്തുള്ള ഏതു ക്ലബുമായും കരാറിലെത്താൻ കഴിയുന്ന എംബാപ്പെ സീസൺ അവസാനിച്ചാൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ സമ്മതം മൂളിയിട്ടുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാനുള്ള അവസരമാണ് റയലിന് മുന്നിൽ. 

23 കാരനായ ഫ്രഞ്ച് താരത്തിനു വേണ്ടി വമ്പൻ കരാറാണ് റയൽ മാഡ്രിഡ് നൽകുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 41.5 മില്യൺ പൗണ്ടാണ് റയൽ മാഡ്രിഡ് കരാർ വഴി ഒരു സീസണിൽ ഏംബാപ്പക്ക് പ്രതിഫലമായി ലഭിക്കുക. ഫ്രീ ഏജന്റായി റയലിലെത്തുന്നതിനാൽ സൈനിങ്‌ ബോണസും ഇതിനു പുറമെ താരത്തിന് ലഭിക്കും.

എംബാപ്പയെ സ്വന്തമാക്കാൻ കുറച്ച് കാലമായി റയൽ സജീവമായി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അവർ മുന്നോട്ടു വെച്ച രണ്ട് ഓഫറുകളും പിഎസ്‌ജി തഴയുകയായിരുന്നു. കരാർ പുതുക്കാൻ താരത്തെ സമ്മതിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു ഫ്രഞ്ച് ക്ലബിനെങ്കിലും അതിന്റെ സമയം കഴിഞ്ഞുപോയെന്നാണ് ബിൽഡിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഫെബ്രുവരി 15നു റയൽ മാഡ്രിഡും പിഎസ്‌ജിയും തമ്മിൽ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടാനിരിക്കെയാണ് എംബാപ്പെ റയൽ മാഡ്രിഡുമായി കരാർ ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി