കായികം

'ഐപിഎല്ലില്‍ 14 മത്സരവും കളിക്കും, ഇന്ത്യക്കായി ഇറങ്ങുമ്പോള്‍ ക്ഷീണം'; രോഹിത്തിന് വിശ്രമം നല്‍കിയതില്‍ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കിയതിന് എതിരെ ആരാധകര്‍. ഐപിഎല്ലില്‍ 14 മത്സരവും കളിക്കുന്ന താരങ്ങള്‍ക്ക് ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴാണ് ക്ഷീണം എന്ന് ചൂണ്ടിയാണ് ആരാധകരുടെ വിമര്‍ശനം. 

രോഹിത്, കോഹ് ലി, പന്ത്, ബുമ്ര എന്നീ കളിക്കാര്‍ക്കാണ് വിന്‍ഡിസിന് എതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചത്. ഏകദിന പരമ്പരക്ക് പിന്നാലെ വിന്‍ഡിസിന് എതിരായ 5 ട്വന്റി20യും ഇന്ത്യക്ക് മുന്‍പിലുണ്ട്. 

കോവിഡിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് രോഹിത്തിന് നഷ്ടമായി. സൗത്ത് ആഫ്രിക്ക, അയര്‍ലന്‍ഡ് എന്നീ ടീമുകള്‍ക്കെതിരായ ട്വന്റി20 പരമ്പരയും രോഹിത് കളിച്ചില്ല. പിന്നെ വിന്‍ഡിസിന് എതിരെയും എന്തിന് വിശ്രമം നല്‍കി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

ഈ വര്‍ഷം നടന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റിന് ശേഷം രോഹിത് രാജ്യാന്തര ക്രിക്കറ്റ് കളിച്ചിട്ടില്ല. മോശം ഫോമിലാണ് രോഹിത് ഐപിഎല്ലിലും കളിച്ചത്. ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്നതും രോഹിത്തിന് വെല്ലുവിളിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍