കായികം

ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി ഹാർദിക് പാണ്ഡ്യ; ഇം​ഗ്ലീഷ് പടയെ കീഴടക്കി ഇന്ത്യ 

സമകാലിക മലയാളം ഡെസ്ക്

സതാംപ്ടണ്‍: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇം​ഗ്ലീഷ് പടയെ കീഴടക്കി ജയം സ്വന്തമാക്കി ഇന്ത്യ. 50 റൺസിന്റെ മിന്നും ജയമാണ് രോഹിത്തും സംഘവും സ്വന്തമാക്കിയത്. നാല് വിക്കറ്റും അർധ സെഞ്ചുറിയും നേടിയ ഹാർദിക പാണ്ഡ്യയുടെ മിന്നും പ്രകടനമാണ് ഇന്ത്യയുടെ ജയത്തിൽ നിർണായകമായത്. ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടിയപ്പോൾ ഇം​ഗ്ലണ്ട് 148 റൺസിന് എല്ലാവരും പുറത്തായി.

ക്യാപ്റ്റനായി രോഹിത് മടങ്ങിയെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ നിന്ന് പുറത്തായി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹാർദിക് പാണ്ഡ്യ 33 പന്തിൽ 51റൺസ് നേടി. ദീപക് ഹൂഡയും (33), സൂര്യകുമാർ യാദവും (39) മികച്ച പ്രകടനം കാഴ്ചവച്ചു. ഇം​ഗ്ലണ്ടിനായി മോയിൻ അലിയും ക്രിസ് ജോർദാനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. 

മറുപടി ബാറ്റിം​ഗിൽ ഹാരി ബ്രോക്കിനും (28) മോയിൻ അലിക്കും (36) മാത്രമാണ് അൽപ്പമെങ്കിലും പിടിച്ച് നിൽക്കാനായത്. 33 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയാണ് ഹാർദിക് ബൗളിം​ഗിൽ തിളങ്ങിയത്. ഇന്ത്യക്ക് വേണ്ടി ചഹലും അർഷദീപ് സിം​ഗും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകൾ നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍