കായികം

ഏകദിന റാങ്കിങ്; പാകിസ്ഥാനെ മറികടന്ന് ഇന്ത്യ, ഇംഗ്ലണ്ടിനെ തകര്‍ത്തതോടെ മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇംഗ്ലണ്ടിനെ ആദ്യ ഏകദിനത്തില്‍ തകര്‍ത്തതിന് പിന്നാലെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ മുന്നേറ്റം. പാകിസ്ഥാനെ മറികടന്ന് ഇന്ത്യ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം പിടിച്ചു. 

ആദ്യ ഏകദിനത്തില്‍ തോറ്റെങ്കിലും ഇംഗ്ലണ്ട് തന്നെയാണ് രണ്ടാം റാങ്കില്‍. ഒന്നാമത് ന്യൂസിലന്‍ഡും. 126 റേറ്റിങ് പോയിന്റോടെയാണ് കിവീസ് ഒന്നാം സ്ഥാനം പിടിക്കുന്നത്. 108 റേറ്റിങ് പോയിന്റ്‌സ് ആണ് ഇന്ത്യക്കുള്ളത്. പാകിസ്ഥാന് 106 പോയിന്റും. 

ഏകദിനത്തിലെ ഇന്ത്യക്കെതിരായ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ സ്‌കോറാണ് ഓവലില്‍ പിറന്നത്. ആറ് വിക്കറ്റോടെ ബുമ്ര നിറഞ്ഞപ്പോള്‍ പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ് നിര 110 റണ്‍സിന് തകര്‍ന്നടിഞ്ഞു. ഏകദിനത്തിലെ ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച മൂന്നാമത്തെ ഫിഗറാണ് ബുമ്ര കെന്നിങ്ടണില്‍ തന്റെ പേരില്‍ കുറിച്ചത്. 

19 റണ്‍സ് മാത്രം വഴങ്ങിയാണ് ബുമ്ര ആറ് വിക്കറ്റ് പിഴുതത്. സ്റ്റുവര്‍ട്ട് ബിന്നിയുടെ പേരിലെ 6-4, അനില്‍ കുംബ്ലേയുടെ 6-12 എന്നീ ഫിഗറുകളാണ് ബുമ്രയ്ക്ക് മുന്‍പിലുള്ളത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി 150 ഏകദിന വിക്കറ്റ് എന്ന നേട്ടത്തിലേക്കും എത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രാഹുലിന്റെ കാറില്‍ രക്തക്കറ, പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണായക തെളിവ്; ഫോറന്‍സിക് പരിശോധന

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍