കായികം

ത്രില്ലര്‍ പോര്, ഗംഭീര തിരിച്ചു വരവ്; പിവി സിന്ധു സെമിയില്‍

സമകാലിക മലയാളം ഡെസ്ക്

സിങ്കപ്പുര്‍: രണ്ട് ഒളിംപിക് മെഡലുകള്‍ നേടിയ ഇന്ത്യയുടെ പിവി സിന്ധു സിങ്കപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍. ഇന്ത്യയുടെ മറ്റൊരു വനിതാ താരമായ സൈന നേഹ്‌വാളും പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്എസ് പ്രണോയ് എന്നിവര്‍ ക്വാര്‍ട്ടറില്‍ തോല്‍വി വഴങ്ങി. 

ഗംഭീര തിരിച്ചുവരവ് നടത്തിയാണ് ത്രില്ലര്‍ പോരാട്ടത്തില്‍ സിന്ധു വിജയം തൊട്ടത്. ചൈനയുടെ ഹാന്‍ യുവേയെയാണ് സിന്ധു വീഴ്ത്തിയത്. സ്‌കോര്‍: 17-21, 21-11, 21-19.

കനത്ത വെല്ലുവിളിയാണ് യുവേ ഉയര്‍ത്തിയത്. ആദ്യ സെറ്റ് 17- 21 എന്ന സ്‌കോറിന് പരാജയപ്പെട്ട സിന്ധു പിന്നീട് എതിരാളിക്ക് മേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. സെമിയില്‍ ജപ്പാന്റെ സയേന കവകാമിയാണ് സിന്ധുവിന്റെ എതിരാളി. 

ജപ്പാന്‍ താരം കൊടായ് നരോകയോട് പരാജയപ്പെട്ടാണ് പ്രണോയ് പുറത്തായത്. സ്‌കോര്‍: 21-12, 14-21, 18-21. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു പ്രണോയ് തോല്‍വി സമ്മതിച്ചത്. 

സൈനയും ജപ്പാന്‍ താരത്തോട് പരാജയം ഏറ്റുവാങ്ങിയത്. അയ ഓഹോരിയാണ് സൈനയെ കീഴടക്കിയത്. രണ്ടാം സെറ്റ് നേടി തിരിച്ചു വരവിന് സൈന ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സ്‌കോര്‍: 13-21, 21-15, 20-22.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി