കായികം

ബെയര്‍‌സ്റ്റോയും റൂട്ടും പൂജ്യത്തിന് പുറത്ത്; ഇംഗ്ലണ്ടിന്‌ ഇരട്ട പ്രഹരവുമായി മുഹമ്മദ് സിറാജ്‌

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ പ്ലേയിങ് ഇലവനില്‍ ലഭിച്ച അവസരം മുതലാക്കി മുഹമ്മദ് സിറാജ്. അപകടകാരികളായ ബെയര്‍‌സ്റ്റോയേയും ജോ റൂട്ടിനേയും സിറാജ് ഡക്കാക്കി മടക്കി. 

മൂന്ന് പന്തില്‍ നിന്ന് ഡക്കായാണ് റൂട്ടും ബെയര്‍‌സ്റ്റോയും മടങ്ങിയത്. ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലെ മൂന്നാമത്തെ പന്തിലാണ് ബെയര്‍‌സ്റ്റോയെ സിറാജ് മടക്കിയത്. മിഡ് ഓഫില്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായ ശ്രേയസ് അയ്യറിന്റെ കൈകളിലേക്കാണ് ബെയര്‍‌സ്റ്റോയെ സിറാജ് എത്തിച്ചത്. 

ജാസന്‍ റോയും ബെന്‍ സ്‌റ്റോക്ക്‌സും ഇംഗ്ലണ്ടിനെ തിരികെ കയറ്റി

രണ്ടാം ഓവറിലെ അവസാന പന്തില്‍ റൂട്ട് പ്രതിരോധിക്കാനായി ബാറ്റ് വെച്ചെങ്കിലും ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലേക്ക് എത്തി. തുടരെ രണ്ട് ബാറ്റേഴ്‌സ് മടങ്ങിയെങ്കിലും ജാസന്‍ റോയും ബെന്‍ സ്‌റ്റോക്ക്‌സും ഇംഗ്ലണ്ടിനെ തിരികെ കയറ്റി. 

10 ഓവറിലേക്ക് ഇംഗ്ലണ്ട് ഇന്നിങ്‌സ് എത്തിയപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് എന്ന നിലയിലാണ്. നേരത്തെ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബുമ്രയ്ക്ക് പകരമാണ് മുഹമ്മദ് സിറാജ് പ്ലേയിങ് ഇലവനിലേക്ക് എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ