കായികം

'ഇവന്‍ ആള് കൊള്ളാം'; 'ഇന്ത്യന്‍ മലിംഗ'യ്ക്ക് കയ്യടിച്ച് മതീഷ പതിരാന

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ലസിത് മലിംഗ കളം വിട്ടതിന് പിന്നാലെ സമാനമായ ബൗളിങ് ആക്ഷനുമായി ലങ്കന്‍ ടീമില്‍ ഇടംപിടിക്കുകയായിരുന്നു മതീഷ പതിരാന. ജൂനിയര്‍ മലിംഗ എന്ന പേരും മതീഷ സ്വന്തമാക്കി. ഇപ്പോഴിതാ തമിഴ്‌നാട് ബൗളര്‍ ഗണേശന്‍ പെരിയസ്വാമിക്ക് കയ്യടിച്ച് ജൂനിയര്‍ മലിംഗ. 

ലങ്കന്‍ മുന്‍ സ്പീഡ് സ്റ്റാര്‍ ലസിത് മലിംഗയുടേത് പോലെ ബൗളിങ് ആക്ഷനുള്ള തമിഴ്‌നാട് താരത്തെ അഭിനന്ദിച്ചാണ് മതീഷ എത്തുന്നത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ഫൈനലിലെ ഗണേശന്‍ പെരിയസ്വാമിയുടെ ബൗളിങ് വീഡിയോയാണ് മതീഷ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. 

ഇവന്‍ കൊള്ളാം എന്നാണ് തമിഴ്‌നാട് പ്രീമിയര്‍ ലീഗിനെ ടാഗ് ചെയ്ത് മതീഷ ട്വിറ്ററില്‍ കുറിച്ചത്. 2019ലെ വീഡിയോയാണ് ഇത്. മതീഷ പങ്കുവെച്ചതിന് പിന്നാലെ വീഡിയോ വൈറലായി കഴിഞ്ഞു. രണ്ട് മലിങ്കമാര്‍ എന്നെല്ലാമാണ് ആരാധകരുടെ കമന്റ്. 

2019ലെ തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ഫൈനലില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസും ദിണ്ടിഗല്‍ ഡ്രാഗണ്‍സുമാണ് ഏറ്റുമുട്ടിയത്. ഗണേശന്റെ ചെപ്പോക്ക് ടീമിന് 126 റണ്‍സ് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത് നേടാനായത്. എന്നാല്‍ 15 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റാണ് ഗണേശന്‍ വീഴ്ത്തിയത്. ഇതോടെ ചെപ്പോക്ക് 12 റണ്‍സിന് ജയം പിടിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി