കായികം

5 ഇന്നിങ്‌സില്‍ നിന്ന് 4 സെഞ്ചുറി; ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ അര്‍ഹന്‍; ഋതുരാജ് ഓപ്പണറാവണമെന്ന് വസീം ജാഫര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തില്‍ ഋതുരാജ് ഗയ്കവാദിനെ ധവാനൊപ്പം ഓപ്പണറാക്കണം എന്ന് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഋതുരാജ് ഗയ്കവാദ് യോഗ്യനാണ് എന്നാണ് വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചത്. 

വിന്‍ഡിസിന് എതിരായ പരമ്പരയോടെ ഋതുരാജ് ഗയ്കവാദിന് ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാനാവണം. ശിഖര്‍ ധവാനൊപ്പം ഓപ്പണറാക്കുകയും വേണം. വിജയ് ഹസാരെ ട്രോഫിയില്‍ 5 ഇന്നിങ്‌സില്‍ നിന്ന് നാല് സെഞ്ചുറിയാണ് ഋതുരാജ് നേടിയത്. ടീമിലെ സ്ഥാനം ഋതുരാജ് അര്‍ഹിക്കുന്നു. പിന്നെ ഇടംകൈ വലംകൈ കോമ്പോയും ആവും, വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു. 

ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഋതുരാജ് ഗയ്കവാദിനെ കൂടാതെ വിന്‍ഡിസിനെതിരായ ഏകദിന ടീമില്‍ ഓപ്പണിങ് സ്ലോട്ടിലേക്ക് പരിഗണിക്കപ്പെടുന്നവര്‍. പരിക്കിനെ തുടര്‍ന്ന് ഋതുരാജിന് അയര്‍ലന്‍ഡിന് എതിരായ ട്വന്റി20യില്‍ കളിക്കാനായിരുന്നില്ല. 

64 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 3284 റണ്‍സ് ആണ് ഋതുരാജ് ഗയ്കവാദിന്റെ അക്കൗണ്ടിലുള്ളത്. ബാറ്റിങ് ശരാശരി 54.73. സ്‌ട്രൈക്ക്‌റേറ്റ് 100.09. 2021ലെ വിജയ് ഹസാരെ ട്രോഫിയിലാണ് അഞ്ച് ഇന്നിങ്‌സില്‍ നിന്ന് ഋതുരാജ് 4 സെഞ്ചുറി നേടിയത്. 603 റണ്‍സ് ആണ് വിജയ് ഹസാരെയില്‍ നിന്ന് ആ സീസണില്‍ ഋതുരാജ് കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്