കായികം

നിൽക്കുമോ, പോകുമോ? ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ! 

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഒടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരിച്ചെത്തി. ടീം വിടുകയാണെന്ന അഭ്യൂഹങ്ങൾ മാറ്റമില്ലാതെ നിൽക്കുന്ന സാഹചര്യത്തിലാണ് താരത്തിന്റെ തിരിച്ചെത്തൽ. ടീമിൽ തുടരുമോ എന്ന കാര്യത്തിൽ ഈ വരവിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 

മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പ്രീ സീസൺ ടൂറിൽ ക്രിസ്റ്റ്യാനോ പങ്കെടുത്തിരുന്നില്ല. തനിക്ക് വ്യക്തിപരമായ കാരണങ്ങളാൽ ഇനിയും സമയം വേണം എന്ന് ആവശ്യപ്പെട്ടായിരുന്നു റൊണാൾഡോ പ്രീ സീസൺ ടൂറിൽ നിന്ന് മാറി നിന്നത്. 

പരിശീലകൻ എറിക്ക് ടെൻ ഹാഗുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ചർച്ച നടത്തും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ടീം വിടുന്ന കാര്യം ക്ലബിന്റെ ഉന്നതരെ അറിയിക്കാനാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത് എന്ന തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്തായാലും ടെൻ ഹാ​ഗുമായുള്ള ചർച്ചയിൽ ഭാവി സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

ക്രിസ്റ്റ്യാനോ ക്ലബ് വിടില്ല എന്നും അദ്ദേഹത്തെ വിൽക്കില്ല എന്നും നേരത്തെ ടെൻ ഹാ​ഗ്  പറഞ്ഞിരുന്നു. എന്നാൽ 37കാരനായ താരത്തിന്റെ ഏജന്റ് ആകട്ടെ ക്ലബ് വിടാൻ നിരന്തരം ശ്രമിക്കുന്നുമുണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'