കായികം

'എന്റെ കണ്ണുനീര്‍ തുടച്ചു, അതിരില്ലാത്ത സന്തോഷം'; ഹൃദയം തൊട്ട് ധോനി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടിക്കൊപ്പമിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം എസ് ധോനിയാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം തൊടുന്നത്. ലാവണ്യ പിലാനിയ എന്ന തന്റെ ആരാധികയുടെ അടുത്തേക്കാണ് ധോനി എത്തിയത്. 

ഇതേ കുറിച്ച് ലാവണ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ധോനിയെ കാണാനായ അനുഭവം വളരെ സ്‌പെഷ്യലാണ്. അതെനിക്ക് വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയില്ല. വളരെ മൃദുഭാഷിയാണ് ധോനി. എന്റെ പേരിന്റെ സ്‌പെല്ലിങ് ചോദിച്ച അദ്ദേഹം എനിക്ക് ഹസ്തദാനം നല്‍കി. കരയരുത് എന്ന് പറഞ്ഞ് എന്റെ കണ്ണുനീര്‍ തുടച്ചു. അതെന്നെ അതിരറ്റ് സന്തോഷിപ്പിച്ചു...

ഞാന്‍ വരച്ച അദ്ദേഹത്തിന്റെ പെയിന്റിങ്ങിന് എന്നോട് നന്ദി പറഞ്ഞു. ഇത് ഞാന്‍ എടുക്കുകയാണെന്നും പറഞ്ഞു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ജീവിതാവസാനം വരെ എന്റെ ഓര്‍മയിലുണ്ടാവും. അദ്ദേഹത്തിന്റെ വിലയേറിയ സമയമാണ് എനിക്ക് നല്‍കിയത്. നിങ്ങളെ വളരെ നല്ലതാണ് എന്ന് ഞാന്‍ പറഞ്ഞപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രതികരണവും വിലമതിക്കാനാവാത്തതായിരുന്നു,ലാവണ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ