കായികം

'45 വയസ് വരെ കളിക്കണം, അര്‍ഹിച്ച ബഹുമാനം നല്‍കണം'; കോഹ്‌ലിയെ ചൂണ്ടി നല്ലത് പറയണമെന്ന് അക്തര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിരാട് കോഹ്‌ലിക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണം എന്ന് പാക് മുന്‍ പേസര്‍ അക്തര്‍. എക്കാലത്തേയും മികച്ച താരമാണ് കോഹ് ലി എന്ന് ഒരു പാകിസ്ഥാന്‍കാരനായ ഞാന്‍ പോലും പറയുന്നു എന്നാണ് അക്തര്‍ പറയുന്നത്. 

കോഹ് ലിക്കെതിരെ സംസാരിക്കുന്നവര്‍ ഇത് ചെറിയ കുട്ടികള്‍ കാണുന്നു എന്നത് കൂടി മനസിലാക്കണം. കോഹ് ലിയെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ് അദ്ദേഹം അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കൂ. രാജ്യാന്തര ക്രിക്കറ്റില്‍ കോഹ് ലി 110 സെഞ്ചുറികള്‍ നേടണം എന്നാണ് എന്റെ ആഗ്രഹം, അക്തര്‍ പറയുന്നു. 

എക്കാലത്തേയും മികച്ച താരമാണ് കോഹ് ലി എന്ന് ഒരു പാകിസ്ഥാന്‍കാരനായ ഞാന്‍ പറയുന്നു. 45 വയസ് വരെ കോഹ്‌ലി കളിക്കണം. ആരാണ് കോഹ്‌ലി എന്ന് എല്ലാവരേയും കാണിക്കുകയാണ് വിമര്‍ശകര്‍ ചെയ്യേണ്ടത് എന്നും അക്തര്‍ പറഞ്ഞു. ഐപിഎല്ലിലും ഫോം കണ്ടെത്താനാവാതെ പോയതോടെ കോഹ് ലിക്ക് നേരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. 

സീസണില്‍ മൂന്ന് വട്ടമാണ് കോഹ് ലി ഡക്കായത്. ലീഗ് ഘട്ടത്തിന്റെ അവസാന മത്സരത്തില്‍ നേടിയ 73 റണ്‍സ് ആണ് സീസണിലെ കോഹ്‌ലിയുടെ ഉയര്‍ന്ന സ്‌കോര്‍. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് കോഹ് ലി ഇടവേള എടുക്കണം എന്ന അഭിപ്രായം ശക്തമാണ്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20യില്‍ കോഹ് ലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം