കായികം

ഇന്‍സ്റ്റഗ്രാമില്‍ 20 കോടി ഫോളോവേഴ്‌സ്; ഇനി കോഹ്‌ലിക്ക് മുന്‍പില്‍ ക്രിസ്റ്റ്യാനോയും മെസിയും മാത്രം

സമകാലിക മലയാളം ഡെസ്ക്

ളിക്കളത്തില്‍ മോശം ഫോമിലൂടെ പോവുകയാണെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിരാട് കോഹ്‌ലി. ഇന്‍സ്റ്റഗ്രാമില്‍ കോഹ് ലിയുടെ ഫോളോവേഴ്‌സ് 20 കോടി പിന്നിട്ടു. 

ഇന്‍സ്റ്റഗ്രാമില്‍ 20 കോടി ഫോളോവേഴ്‌സിനെ കണ്ടെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് കോഹ് ലി. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ക്രിക്കറ്റ് താരവും കോഹ്‌ലി തന്നെയാണ്. 20 കോടി ഫോളോവേഴ്‌സിലേക്ക് എത്തിയതോടെ വീഡിയോ പങ്കുവെച്ചും ആരാധകരോട് നന്ദി പറഞ്ഞും കോഹ് ലി എത്തി. 

ലോകത്തിലെ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഉള്ള കായിക താരങ്ങളില്‍ മൂന്നാമതാണ് കോഹ് ലി. 450 മില്യണ്‍ ഫോളോവേഴ്‌സുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയും 333 മില്യണ്‍ ഫോളോവേഴ്‌സുമായി മെസിയുമാണ് കോഹ് ലിക്ക് മുന്‍പിലുള്ളത്. 

49 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ഫെയ്‌സ്ബുക്കില്‍ കോഹ്‌ലിക്കുള്ളത്. ട്വിറ്ററില്‍ 48 മില്യണും. ഏഷ്യയില്‍ 20 കോടി ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഉള്ള ആദ്യ താരവും കോഹ് ലിയാണ്. ഫെയ്‌സ്ബുക്കില്‍ നെയ്മറെ മറികടന്നാണ് ഏറ്റവും കൂടുതല്‍ ഫോളേഴ്‌സിന്റെ ലിസ്റ്റില്‍ കോഹ് ലി മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍