കായികം

ഇതിഹാസം പടിയിറങ്ങി; വിരമിക്കല്‍ പ്രഖ്യാപിച്ച് മിതാലി രാജ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതലി രാജ്. എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് മിതാലി വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സിലും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മിതാലി രാജ് പറഞ്ഞു. 1996ല്‍ 16ാം വയസിലാണ് മിതാലി ഇന്ത്യന്‍ കുപ്പായം അണിയുന്നത്. 

12 ടെസ്റ്റുകളിലും 232 ഏകദിനങ്ങളിലും 89 ഏകദിനങ്ങളിലും ഇന്ത്യക്കായി കളിച്ചു. രണ്ട്് ലോകകപ്പ് ഫൈനലുകളിലേക്കും മിതാലി ഇന്ത്യയെ നയിച്ചു. ഏകദിനത്തിലെ റണ്‍വേട്ടയില്‍ ലോക താരങ്ങളില്‍ ഒന്നാമതാണ് മിതാലി. 7805 റണ്‍സ് ആണ് മിതാലി ഏകദിനത്തില്‍ സ്‌കോര്‍ ചെയ്തത്. 64 അര്‍ധ ശതകവും ഏഴ് സെഞ്ചുറിയും മിതാലിയുടെ പേരിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്

നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ 'വാഷ്ഔട്ട്'; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍

മാരി സെല്‍വരാജിന്റെ സംവിധാനം; ധ്രുവ് വിക്രം ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍