കായികം

ഇഞ്ചുറി ടൈമില്‍ സഹലിന്റെ ഗോള്‍; അഫ്ഗാനെ വീഴ്ത്തി ഇന്ത്യ; ഏഷ്യന്‍ കപ്പ് യോഗ്യത ഒരു ജയം അകലെ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഇഞ്ചുറി ടൈമില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് നേടിയ ഗോളിലൂടെ ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ വീഴ്ത്തി ഇന്ത്യ. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യയുടെ ജയം. 

86ാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെയാണ് ഇന്ത്യ ലീഡ് എടുത്തത്. എന്നാല്‍ രണ്ട് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും അഫ്ഗാന്‍ സമനില പിടിച്ചു. എന്നാല്‍ ആഷിഖ് കുരുണിയനും സഹലും ചേര്‍ന്നുള്ള മുന്നേറ്റത്തിലൂടെ ഇഞ്ചുറി ടൈമില്‍ ഇന്ത്യ വിജയ ഗോള്‍ നേടി. 

ഫിഫ റാങ്കിങ്ങില്‍ 106ാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാന്‍ 150ാം സ്ഥാനത്തും. ആദ്യം  അഫ്ഗാനാണ് ആക്രമിച്ച് തുടങ്ങിയത്. എന്നാല്‍ ഇന്ത്യ ആക്രമണത്തിലേക്ക് കടന്നപ്പോഴേക്കും അഫ്ഗാന്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 50ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ വല കുലിക്കാനുള്ള അവസരം ഇന്ത്യക്ക് മുന്‍പില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ മന്‍വീര്‍ നല്‍കിയ ക്രോസ് ഉപയോഗപ്പെടുത്താന്‍ ഛേത്രിക്ക് കഴിഞ്ഞില്ല. 

ആദ്യ മത്സരത്തില്‍ കംബോഡിയയെ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യ വീഴ്ത്തിയിരുന്നു. ഇനിയുള്ള ഒരു മത്സരത്തില്‍ കൂടി ജയം പിടിച്ചാല്‍ ഇന്ത്യക്ക് ഏഷ്യന്‍ കപ്പിന് യോഗ്യത നേടാം. ചൊവ്വാഴ്ച ഹോങ്കോങ്ങിന് എതിരെയാണ് ഇന്ത്യയുടെ മത്സരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു