കായികം

വീണ്ടും ലോകചാമ്പ്യനായി കാത്തി ലെഡേക്കി; 400 മീറ്റർ നീന്തലിൽ സ്വർണം 

സമകാലിക മലയാളം ഡെസ്ക്

ബുദാപെസ്റ്റ്: വനിതകളുടെ 400 മീറ്റർ നീന്തലിൽ വീണ്ടും ലോകചാമ്പ്യനായി അമേരിക്കയുടെ കാത്തി ലെഡേക്കി. ഹംഗറിയിൽ ശനിയാഴ്ച നടന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിലാണ് ലെഡേക്കി ചാമ്പ്യൻപട്ടം തിരിച്ചുപിടിച്ചത്. മൂന്നുമിനിറ്റ് 58.15 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം നേട്ടെ സ്വന്തമാക്കിയത്. ലോകചാമ്പ്യൻഷിപ്പിൽ കാത്തിയുടെ 16-ാം സ്വർണമാണിത്.

ചാമ്പ്യൻഷിപ്പിൽ കാനഡയുടെ സമ്മർ മക്ലന്റോഷ് വെള്ളിയും അമേരിക്കയുടെ ലിയ സ്മിത്ത് വെങ്കലവും നേടി. 

2019 ലോകചാമ്പ്യൻഷിപ്പിലും പിന്നീട് ഒളിമ്പിക്‌സിലും ലെഡേക്കിക്ക് ഒന്നാമതെത്താനായിരുന്നില്ല. അടുത്തിടെ ഓസ്ട്രേലിയൻ യുവതാരം ലെഡേക്കിയുടെ റെക്കോഡ് തകർത്തിരുന്നു. മൂന്നുമിനിറ്റ് 56.40 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് റെക്കോർട്ട് മറികടന്നത്. ടിറ്റ്മസ് ഹംഗറിയിൽ  നടന്ന ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുണ്ടായിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്