കായികം

ഡ്രിബിള്‍ ചെയ്ത് വന്ന് ഇടംകാലുകൊണ്ട് ഷോട്ട്; ഞെട്ടിച്ച് മെസിയുടെ മകന്റെ ഗോള്‍(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പാരിസ്: പ്രതിരോധനിര താരങ്ങളെ നിഷ്പ്രഭമാക്കി മെസി പന്തുമായി കുതിക്കുന്നത് ഫുട്‌ബോള്‍ ലോകത്തെ പതിവ് കാഴ്ചയാണ്. എന്നാലിപ്പോള്‍ കുട്ടി മെസിയും ആരാധകരുടെ മനം കവരുന്നു. മെസിയുടെ രണ്ടാമത്തെ മകന്‍ മറ്റിയോ മെസി നേടിയ ഗോള്‍ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. 

പിഎസ്ജി അക്കാദമിയിലാണ് തിയാഗോയും മറ്റിയോയും പരിശീലനം നടത്തുന്നത്. ഇവിടെ മറ്റിയോ നേടിയ ഗോളാണ് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാവുന്നത്. എതിര്‍താരങ്ങളെ വെട്ടിച്ചും ഡ്രിബിള്‍ ചെയ്തും ഇടം കാലുകൊണ്ട് ഗോള്‍ വലയിലേക്ക് പന്തിടുകയാണ് മറ്റിയോ. 

ഗോള്‍ നേടിയതിന് ശേഷമുള്ള ആഘോഷവും മെസിയുടേത് പോലെ തന്നെ. ഇരുകൈകളും നീട്ടിയോടിയാണ് ആറ് വയസുകാരനായ മാറ്റിയോയുടെ ഗോള്‍ ആഘോഷം.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍