കായികം

രണ്ട് വട്ടം ബൗണ്‍സ് ചെയ്ത് പന്ത്; പിച്ചിന് പുറത്തേക്കിറങ്ങി സിക്‌സ് പറത്തി ബട്ട്‌ലര്‍(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ആംസ്റ്റല്‍വീന്‍: നെതര്‍ലന്‍ഡ്‌ലിന് എതിരായ ഏകദിന 3-0നാണ് ഇംഗ്ലണ്ട് തൂത്തുവാരിയത്. അവസാന ഏകദിനത്തില്‍ നെതര്‍ലന്‍ഡ്‌സ് മുന്‍പില്‍ വെച്ച 244 റണ്‍സ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 20 ഓവര്‍ ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു. ഇവിടെ ഇംഗ്ലണ്ട് താരങ്ങളുടെ വെടിക്കെട്ട് ബാറ്റിങ്ങിന് ഇടയില്‍ ബട്ട്‌ലറില്‍ നിന്ന് വന്ന സിക്‌സ് ആണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ കൗതുകമാവുന്നത്. 

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 29ാം ഓവറിലാണ് സംഭവം. നെതര്‍ലന്‍ഡ്‌സ് പേസര്‍ പോള്‍ വാനിന്റെ സ്ലോവര്‍ ബൗണ്‍സര്‍ പിച്ചിന് പുറത്തേക്കാണ് വന്നത്. എന്നാല്‍ പന്ത് ചെയ്‌സ് ചെയ്ത് പോയ ബട്ട്‌ലര്‍ അവിടെ സിക്‌സ് കണ്ടെത്തി. രണ്ട് വട്ടം ബൗണ്‍സ് ചെയ്താണ് ഈ പന്ത് ബട്ട്‌ലറിലേക്ക് വന്നത്. 

മോര്‍ഗന്റെ അഭാവത്തില്‍ ബട്ട്‌ലറാണ് അവസാന ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ നയിച്ചത്. 64 പന്തില്‍ നിന്ന് ഏഴ് ഫോറും അഞ്ച് സിക്‌സും പറത്തി 84 റണ്‍സോടെ ബട്ട്‌ലര്‍ പുറത്താവാതെ നിന്നു. ജാസന്‍ റോയ് 86 പന്തില്‍ നിന്ന് 101 റണ്‍സ് നേടി. ഫില്‍ സോള്‍ട്ട് 49 റണ്‍സ് എടുത്തും പുറത്തായി. 

ജോസ് ബട്ട്‌ലറാണ് പരമ്പരയിലെ താരം. ഐപിഎല്ലില്‍ റണ്‍ വേട്ട നടത്തി ഓറഞ്ച് ക്യാപ്പുമായി പോയതിന് പിന്നാലെ ഇംഗ്ലണ്ട് കുപ്പായത്തിലും ബട്ട്‌ലര്‍ തകര്‍പ്പന്‍ ഫോം തുടര്‍ന്നു. നെതര്‍ലന്‍ഡ്‌സിന് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ബട്ട്‌ലര്‍ 70 പന്തില്‍ നിന്ന് 162 റണ്‍സ് അടിച്ചെടുത്തിരുന്നു. ഏഴ് ഫോറും 14 സിക്‌സുമാണ് ബട്ട്‌ലറുടെ ബാറ്റില്‍ നിന്ന് പറന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം